പാലക്കാട് ദുരഭിമാനകൊല: മൂന്നുമാസത്തിനകം കൊല്ലുമെന്ന് ഭീഷണി, വടിവാളില്‍ വെട്ടിവീഴ്ത്തി; ഭാര്യാ പിതാവ് പിടിയില്‍
തോന്കുറിശി: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ദുരഭിമാന കൊലയെന്ന് ആരോപണമുയര്‍ന്നിരുന്നു. തേന്‍കുറിശി സ്വദേശി അനീഷാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന് സുരേഷ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹരിതയുടെ അച്ഛന് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് കൊല നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ അറസ്റ്റിലായിരിക്കുകയാണ്. കൊല നടത്തിയ ശേഷം ഒളിവില്‍ പോയ ഇയാള്‍ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടിയിലാകുന്നത്.

സ്കൂള്‍ കാലം മുതല്‍ പ്രണയം
സ്കൂള്‍ കാലം മുതല്‍ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. മൂന്ന് മാസം മുന്‍പാണ് ഇവരുടെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ വിവാഹത്തില്‍ ഹരിതയുടെ വീട്ടികാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കൊലയ്ക്ക് പിന്നിലെ കാരണം ഇതാണെന്നാണ് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.

വെട്ടേറ്റത് കഴുത്തിന്
വിവാഹം കഴിഞ്ഞ മൂന്ന് മാസം തികയുന്നതിന്റെ തലേന്നാണ് കൊല നടത്തിയത്. സഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ, കടയില്‍ കയറാന്‍ നിര്‍ത്തിയതിനിടെ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് അനീഷിന് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

മൂന്ന് മാസത്തിനകം കൊല്ലുമെന്ന് ഭീഷണി
മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് ഹരിതയുടെ അച്ഛന് പ്രഭുകുമാര്‍ ഭീഷണി മുഴക്കിയിരുന്നെന്ന് സംഭവം നേരിട്ട് കണ്ട് ദൃക്സാക്ഷി അരുണ്‍ പറഞ്ഞു. കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ അന്നാണ് കൊല നടന്നതെന്നും അരുണ്‍ പറഞ്ഞു.

വടിവാളും കമ്പിയും
ബൈക്കില്‍ വരികയായിരുന്ന അനീഷിനെ കമ്പികൊണ്ട് അടിച്ചൂവീഴ്ത്തി വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അനീഷിനെ കൊലപ്പെടുത്തുമെന്ന് നിരവധി തവണ ഭീഷണി മുഴക്കിയതായി കുടുംബം പറയുന്നു. അനീഷിന്റെ മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ല ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications