പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ദുരഭിമാനകൊല: മൂന്നുമാസത്തിനകം കൊല്ലുമെന്ന് ഭീഷണി, വടിവാളില്‍ വെട്ടിവീഴ്ത്തി; ഭാര്യാ പിതാവ് പിടിയില്‍

Google Oneindia Malayalam News

തോന്‍കുറിശി: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ദുരഭിമാന കൊലയെന്ന് ആരോപണമുയര്‍ന്നിരുന്നു. തേന്‍കുറിശി സ്വദേശി അനീഷാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് കൊല നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ അറസ്റ്റിലായിരിക്കുകയാണ്. കൊല നടത്തിയ ശേഷം ഒളിവില്‍ പോയ ഇയാള്‍ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടിയിലാകുന്നത്.

സ്‌കൂള്‍ കാലം മുതല്‍ പ്രണയം

സ്‌കൂള്‍ കാലം മുതല്‍ പ്രണയം

സ്‌കൂള്‍ കാലം മുതല്‍ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. മൂന്ന് മാസം മുന്‍പാണ് ഇവരുടെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ വിവാഹത്തില്‍ ഹരിതയുടെ വീട്ടികാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കൊലയ്ക്ക് പിന്നിലെ കാരണം ഇതാണെന്നാണ് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.

വെട്ടേറ്റത് കഴുത്തിന്

വെട്ടേറ്റത് കഴുത്തിന്

വിവാഹം കഴിഞ്ഞ മൂന്ന് മാസം തികയുന്നതിന്റെ തലേന്നാണ് കൊല നടത്തിയത്. സഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ, കടയില്‍ കയറാന്‍ നിര്‍ത്തിയതിനിടെ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് അനീഷിന് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് മാസത്തിനകം കൊല്ലുമെന്ന് ഭീഷണി

മൂന്ന് മാസത്തിനകം കൊല്ലുമെന്ന് ഭീഷണി

മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ഭീഷണി മുഴക്കിയിരുന്നെന്ന് സംഭവം നേരിട്ട് കണ്ട് ദൃക്‌സാക്ഷി അരുണ്‍ പറഞ്ഞു. കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ അന്നാണ് കൊല നടന്നതെന്നും അരുണ്‍ പറഞ്ഞു.

 വടിവാളും കമ്പിയും

വടിവാളും കമ്പിയും

ബൈക്കില്‍ വരികയായിരുന്ന അനീഷിനെ കമ്പികൊണ്ട് അടിച്ചൂവീഴ്ത്തി വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അനീഷിനെ കൊലപ്പെടുത്തുമെന്ന് നിരവധി തവണ ഭീഷണി മുഴക്കിയതായി കുടുംബം പറയുന്നു. അനീഷിന്റെ മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ല ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും.

പാലക്കാട്ട് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു, ദുരഭിമാനകൊലയെന്ന സൂചനയുമായി പോലീസ്!!പാലക്കാട്ട് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു, ദുരഭിമാനകൊലയെന്ന സൂചനയുമായി പോലീസ്!!

തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു, ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു, ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും; നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചുനിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും; നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

ജലാശയത്തില്‍ നിന്ന് പുറത്തെടുക്കുമ്പോഴും അനിലിന് ജീവനുണ്ടായിരുന്നു, പിന്നീട് സംഭവിച്ചത് ഇങ്ങനെജലാശയത്തില്‍ നിന്ന് പുറത്തെടുക്കുമ്പോഴും അനിലിന് ജീവനുണ്ടായിരുന്നു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

English summary
Palakkad honour killing: Aneesh's wife's father Prabhu Kumar and uncle Ratheesh were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X