പാലക്കാട് തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയില്‍ കുടുങ്ങി 50 കാരന് ദാരുണാന്ത്യം
പാലക്കാട്: തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കോട്ടാണ് സംഭവം. ആലാമരം സ്വദേശി സുരേഷ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റ മത്സരത്തിനിടെയാണ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയത്. പ്രാദേശിക കൂട്ടായ്മയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഉടൻ തന്നെ സുരേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വാളയാർ പോലീസ് അന്വേഷണം ആരംഭിച്ചു. അവിവാഹിതനായ സുരേഷ് ടിപ്പർ ഡ്രൈവറാണ്.













Click it and Unblock the Notifications