Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് പരിശോധന തുടരുന്നു; 3 ഹോട്ടലുകൾ കൂടി അടപ്പിച്ചു

പാലക്കാട് ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 3 സ്ഥാപനങ്ങൾക്ക് കൂടി പിടി വീണു. പട്ടാമ്പി ആമയൂരിലെ എഎം സ്റ്റോർസ്, അൽഷബ റസ്റ്ററന്റ് ആമയൂർ, വടക്കഞ്ചേരി കൊന്നഞ്ചേരിയിലെ ഫ്രണ്ട്സ് ഹോട്ടൽ എന്നിവയാണ് അടച്ച് പൂട്ടിയത്.

hotelraid-1558175005-167298194

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 13 ഹോട്ടലുകളിൽ നിന്നു അധികൃതർ പിഴയീടാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 20 സ്ഥാപനങ്ങൾക്കു മുന്നറിയിപ്പു നോട്ടിസ് നൽകി. മായം കലർന്നതെന്നു സംശയിക്കുന്ന ഭക്ഷണസാധനങ്ങൾ കണ്ടെത്തിയ 4 ഹോട്ടലുകളിൽ നിന്നു സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഭക്ഷ്യവിഷബാധ: പൊതുജനങ്ങള്‍ക്ക് 8943346189 ല്‍ പരാതികള്‍ അറിയിക്കാം

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 8943346189 എന്ന നമ്പറില്‍ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിങ് ഉള്ള ഹോട്ടലുകളില്‍ നിന്ന് പരമാവധി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഹോട്ടലുകളില്‍ നിന്ന് പരമാവധി കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. മയോണൈസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുറക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതികളില്‍ നഷ്ടപരിഹാരത്തിന് ഉപഭോക്തൃ കോടതി മുഖേന മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ജില്ലയില്‍ ഹോട്ടലുകള്‍, ബേക്കറികള്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് സ്‌ക്വാഡുകളായി പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+