പാലക്കാട് കൽപാത്തി രഥോത്സവം; 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
നവംബർ 7നാണ് കൽപാത്തി രഥോത്സവത്തിന് കൊടിയേറുക. 16 നാണ് രഥോത്സവം. രഥോത്സവത്തിന്റെ ഭാഗമായുള്ള സംഗീതോത്സവത്തിന് ആറിന് തുടക്കമാകും. 13 ന് ഒന്നാം തേരുത്സവം നടക്കും. 15 ന് വൈകീട്ടാണ് ദേവരഥ സംഗമം.

അതേസമയം പാലക്കാട് തിരഞ്ഞെടുപ്പ് പോരും മുറുകുകയാണ്. 13 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം തേരുത്സവം ആയതിനാൽ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് നേരത്തേ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. അന്നേ ദിവസം തിരഞ്ഞെടുപ്പ് നടത്തിയാൽ അത് വോട്ടിംഗ് ശതമാനത്തിൽ വലിയ കുറവ് വരുത്തിയേക്കുമെന്ന ആശങ്കയാണ് മുന്നണികൾ ഉയർത്തിയത്. ഒന്നുകിൽ നേരത്തേയോ അല്ലെങ്കിൽ വൈകി തിരഞ്ഞെടുപ്പ് നടത്താനോ ആയിരുന്നു ആവശ്യം. എന്നാൽ കമ്മീഷൻ ആ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം നവംബർ 23 നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.












Click it and Unblock the Notifications