പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് സ്ഥിരീകരിച്ച കെഎസ്ആർടിസി കണ്ടക്ടർ സഞ്ചരിച്ച ബസ് റൂട്ട് മാപ്പ് പുറത്തുവിട്ടു

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറുടെ റൂട്ട് മാപ് പുറത്തുവിട്ടു. ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത ആർ.പി.സി 108 നമ്പർ ബസ് ഈ രണ്ട് തീയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് പാലക്കാടെത്തി. പാലക്കാട് നിന്ന് രാവിലെ 11.45ന് പുറപ്പെട്ട് ഉച്ച 2.15 ന് ഗുരുവായൂരിൽ തിരിച്ചെത്തി. ഗുരുവായൂരിൽനിന്ന് ഉച്ച മൂന്നിന് പുറപ്പെട്ട് വൈകീട്ട് 5.30ന് പാലക്കാടെത്തി. പാലക്കാട് നിന്ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് രാത്രി 8.30ന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു.

routemap

ജൂൺ 25ന് ആർ.പി.സി 718 ബസ് ഗുരുവായൂർ-വാടാനപ്പള്ളി-തൃശൂർ-വൈറ്റില റൂട്ടിലാണ് സർവീസ് നടത്തിയത്. രാവിലെ 8.45ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക്12ന് വൈറ്റില, 12.30ന് വൈറ്റിലയിൽ നിന്ന് പുറപ്പെട്ട് 3.30ന് ഗുരുവായൂർ.

പിന്നീട് വൈകീട്ട് 4.25ന് ഗുരുവായൂർ-കുന്നംകുളം വഴി 6.30ന് അങ്കമാലി. 6.45നു അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് ഗുരുവായൂരൂലെത്തി യാത്ര അവസാനിപ്പിച്ചു.ഈ ബസിൽ ജോലി ചെയ്ത മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്ക് പനിയെ തുടർന്ന് ജൂൺ 27നാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്.

ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ യാത്രക്കാർ, ജീവനക്കാർ എന്നിവർ അടിയന്തിരമായി അതത് പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടറുമായി ബന്ധപ്പെടുക. ഫോൺ: 9400541374

പാലക്കാടിന് നേരിയ ആശ്വാസം; ഇന്ന് കൊവിഡ് 4 പേർക്ക്! ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗംപാലക്കാടിന് നേരിയ ആശ്വാസം; ഇന്ന് കൊവിഡ് 4 പേർക്ക്! ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം

ഭീതി ഒഴിയുന്നില്ല; ഇന്ന് കേരളത്തിൽ 118 പേർക്ക് കൊവിഡ്!! ഏറ്റവും കൂടുതൽ രോഗികൾ കണ്ണൂരിൽ!ഭീതി ഒഴിയുന്നില്ല; ഇന്ന് കേരളത്തിൽ 118 പേർക്ക് കൊവിഡ്!! ഏറ്റവും കൂടുതൽ രോഗികൾ കണ്ണൂരിൽ!

'സിന്ധ്യയെ ബിജെപി തന്നെ പൂട്ടും'; മധ്യപ്രദേശ് ബിജെപിയിൽ കൂട്ടപൊരിച്ചൽ!ബിജെപി മുൻഎംഎൽഎ കോൺഗ്രസിലേക്ക്'സിന്ധ്യയെ ബിജെപി തന്നെ പൂട്ടും'; മധ്യപ്രദേശ് ബിജെപിയിൽ കൂട്ടപൊരിച്ചൽ!ബിജെപി മുൻഎംഎൽഎ കോൺഗ്രസിലേക്ക്

തൃശൂരില്‍ 17 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ കൗണ്‍സിലര്‍ക്ക് രോഗം... ജവാന്‍മാര്‍ക്കുംതൃശൂരില്‍ 17 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ കൗണ്‍സിലര്‍ക്ക് രോഗം... ജവാന്‍മാര്‍ക്കും

English summary
Palakkad KSRTC bus conductor's route map
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X