പാലക്കാട് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 20 പേർക്ക് പരുക്ക്
പാലക്കാട്: കെ എസ് ആർ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പാലക്കാട് വടക്കഞ്ചേരിയിലാണ് അപകടം നടന്നത്. പാലക്കാട് - വടക്കാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണൻ എന്ന സ്വകാര്യ ബസും കെ എസ് ആർ ടി സി ബസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ വിവിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസവും പാലക്കാട് കെ എസ് ആർ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. കോഴിക്കോട് -പാലക്കാട് ദേശീയ പാത മണ്ണാർക്കാട് കുമാരംപുത്തൂർ ചുങ്കത്ത് ആയിരുന്നു അപകടം നടന്നത്. താമരശ്ശേരി ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്കു പോകുന്ന കെ എസ് ആർ ടി സി ബസും പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. പയ്യനെടം സ്വദേശി രാധ, മാച്ചാതോട് സ്വദേശി ഫാത്തിമ, മുതുകുർശ്ശി സ്വദേശി റഹിയാനത്ത് എന്നിവർക്കായിരുന്നു പരിക്കേറ്റത്.
സ്കൂട്ടിയുടെ നിയന്ത്രണം വിട്ട് യുവതിയും 3 വയസുകാരനും മരിച്ചു
മലപ്പുറം: സ്കൂട്ടർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ഒരു കുഞ്ഞടക്കം കുടുംബത്തിലെ രണ്ട് പേർ മരിച്ചു. . മമ്പാട് സ്വദേശി ഷിജുവിന്റെ മകൻ ധ്യാൻ ദേവ് (3), ഷിജുവിന്റെ സഹോദരന്റെ ഭാര്യ ശ്രീലക്ഷ്മി (36) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം നടന്നത്.
ശ്രീലക്ഷ്മി ഓടിച്ചിരുന്ന സ്കൂട്ടിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ സമീപത്ത് കൂട്ടിയിട്ട പൈപ്പിനുമേൽ ഇടിക്കുകയും തലകീഴായി മറിയുകയും ചെയ്തു. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications