പാലക്കാട് തദ്ദേശ ഉപതിരഞ്ഞെടുപ്പ്; അഞ്ചുമൂർത്തിയും തലക്കശ്ശേരിയും പിടിച്ചെടുത്ത് യുഡിഎഫ്
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് യു ഡി എഫ്. സി പി എമ്മിന്റെ സീറ്റായ അഞ്ചുമൂർത്തിയും തലക്കശ്ശേരിയുമാണ് പിടിച്ചെടുത്തത്. പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശ്ശേരി വാര്‍ഡിൽ യു ഡി എഫിലെ സി പി മുഹമ്മദ് ആണ് വിജയിച്ചത്. 142 വോട്ടുകള്‍ക്കാണ് ജയം. വടക്കഞ്ചേരി പഞ്ചായത്തിലെ അഞ്ചുമൂര്‍ത്തിയിൽ കോൺഗ്രസ് സ്ഥാനാർഥി ജി സതീഷ് കുമാർ ആണ് ജയിച്ചത്. സജീഷിന് 656 വോട്ടുകൾ ലഭിച്ചു. 325 വോട്ടുകളുടെ ഭൂരിപക്ഷമാണ് സതീഷിന് ലഭിച്ചത്.

ജില്ലയിലെ മറ്റ് സീറ്റുകളിലെ ഫലം ഇങ്ങനെ
ഒറ്റപ്പാലം നഗരസഭ വാര്‍ഡ് - 7 പാലാട്ട് റോഡിൽ ബി ജെ പി സ്ഥാനാർഥി സഞ്ജുമോൻ 361 വോട്ടുകൾ നേടി വിജയിച്ചു. ഭൂരിപക്ഷം - 192.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-6 കണ്ണോട് കോൺഗ്രസ് സ്ഥാനാർഥി പ്രത്യുഷ് കുമാർ 4571 വോട്ടുകൾ നേടി വിജയിച്ചു. ഭൂരിപക്ഷം - 1549.
പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-14 തലക്കശ്ശേരി കോൺഗ്രസ് സ്ഥാനാർഥി സി പി മുഹമ്മദ് 554 വോട്ടുകൾ നേടി വിജയിച്ചു. ഭൂരിപക്ഷം - 142. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ്-11 പള്ളിപ്പാടം കോൺഗ്രസ് സ്ഥാനാർഥി എ കെ റഷീദ് തങ്ങൾ 600 വോട്ടുകൾ നേടി വിജയിച്ചു. ഭൂരിപക്ഷം - 93
ജില്ലാ പഞ്ചായത്ത് ഡിവിഷൻ - 24 വാണിയംകുളം സി പി എം സ്ഥാനാർത്ഥി സി. അബ്ദുൾ ഖാദർ 18,263 വോട്ടുകൾ നേടി വിജയിച്ചു. ഭൂരിപക്ഷം - 10,207.
അതേസമയം സംസ്ഥാനത്ത് 33 തദ്ദേശ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ്-17, എൽ ഡി എഫ്-10, എൻ ഡി എ-4, മറ്റുള്ളവർ-2 എന്നിങ്ങനെയാണ് വിജയം.












Click it and Unblock the Notifications