പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമന്യുവിന്റെ കൊലപാതകം: പാലക്കാട് വ്യാപക പ്രതിഷേധം, മുഴുവൻ യൂണിറ്റുകളും തെരുവിലിറങ്ങി!

  • By Desk
Google Oneindia Malayalam News

പാലക്കാട്: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപെടുത്തിയ സംഭവത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം. സി പി എം, ഡിവൈഎഫ്ഐ, എസ് എഫ് ഐ മുഴുവൻ യൂണിറ്റുകളും ബ്രാഞ്ചുകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ആയിരക്കണക്കിന് പേർ വിവിധയിടങ്ങളിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്തു.

സി പി എം ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധങ്ങൾ.പാലക്കാട‌് നഗരത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. സ്റ്റേഡിയം ബസ‌് സ‌്റ്റാൻഡ‌് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ കെ ദിവാകരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ്, ഏരിയ സെക്രട്ടറി കെ വിജയൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എം നാരായണൻ, ടി കെ നൗഷാദ്, കെ കൃഷ്ണൻകുട്ടി, വി സുരേഷ് എന്നിവർ സംസാരിച്ചു.

palakkad

വടക്കഞ്ചേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ടി കണ്ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ബാലൻ, എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പട്ടാമ്പി ടൗണിൽ ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ ഉദ‌്ഘാടനം ചെയ‌്തു. എ വി സുരേഷ്, എം ശങ്കരൻകുട്ടി, ടി വി ഗിരീഷ്, കെ പി അജയൻ, എം ആർ ജയശങ്കർ, പി ഉണ്ണികൃഷ്ണൻ, ഇ ഡി ശ്രീജ, ടി ഷാജി, പി വി രതീഷ്, എ എൻ നീരജ് എന്നിവർ സംസാരിച്ചു. കൊല്ലങ്കോട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ രമാധരൻ അധ്യക്ഷനായി, കെ സിയാവുദ്ദീൻ സ്വാഗതവും എ ദേവിദാസ് നന്ദിയും പറഞ്ഞു.

കുഴൽമന്ദത്ത‌് ഏരിയ സെക്രട്ടറി എസ് അബ്ദുൾ റഹ‌്മാൻ ഉദ്ഘാടനം ചെയ്തു. ടി കെ ദേവദാസ് അധ്യക്ഷനായി. എ അനിതാനന്ദൻ സ്വാഗതവും എ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. ചെർപ്പുളശേരിയിൽ ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ ചന്ദ്രബാബു, കെ ഉണ്ണികൃഷ്ണൻ, കെ ഗംഗാധരൻ, കെ നന്ദകുമാർ, പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ആലത്തൂർ ടൗണിൽ ഏരിയ സെക്രട്ടറി ടി രാജൻ ഉദ്ഘാടനം ചെയ്തു. വി സി രാമചന്ദ്രൻ, ആർ രമേഷ‌്‌കുമാർ, സി ഭവദാസൻ, സി സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

അഗളിയിൽ നടന്ന പ്രകടനവും പ്രതിഷേധയോഗവും ഏരിയ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. എൻ ജംഷീർ, എൻ പി ഷാജൻ, പി ശിവശങ്കരൻ, ശ്രീലക്ഷ്മി ശ്രീകുമാർ, മനു എന്നിവർ സംസാരിച്ചു. കൂറ്റനാട് സെന്ററിൽ സിപിഐ എം നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിറ്റംഗം വി കെ ചന്ദ്രൻ സംസാരിച്ചു. ഏരിയ സെക്രട്ടറി പി എൻ മോഹനൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം വി വി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.

പാലക്കാട് നഗരത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പ്രതിഷേധപ്രകടനം നടന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും നൂറ‌് കണക്കിന‌് വിദ്യാർഥികൾ പങ്കെടുത്ത പ്രകടനവും പൊതുയോഗവും നടന്നു. അറുംകൊലയിൽ പ്രതിഷേധിച്ച‌് ജില്ലയിൽ എസ‌്എഫ‌്ഐ നേതൃത്വത്തിൽ പഠിപ്പ‌് മുടക്ക‌് പൂർണമായിരുന്നു.

പാലക്കാട‌് ഗവ. വിക്ടോറിയ കോളേജ് പരിസരത്ത്നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ‌് സ്റ്റാൻഡ‌് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധയോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പി ഐശ്വര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ‌് പി ദിനനാഥ് അധ്യക്ഷനായി. ജില്ലാകമ്മിറ്റിയംഗങ്ങളായ കെ പ്രശാന്ത്, പി സി വിവേക് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് കിഷോർ സ്വാഗതവും ഏരിയ പ്രസിഡന്റ‌് വിപിൻ നന്ദിയും പറഞ്ഞു.

English summary
Palakkad Local News about Abimanyu's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X