പാലക്കാട് പത്തൊൻപതാം മൈലിൽ വാഹനാപകടം: യുവാവ് മരിച്ചു,അപകടം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്!!
പാലക്കാട്: കുളപ്പുള്ളി പ്രധാന പാതയിൽ പത്തൊൻപതാം മൈലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.15 പേർക്ക് പരിക്കേറ്റു. അപകടമുണ്ടായതോടെ ഒരു മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു. പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും, കാറും തമ്മിലാണ് കൂട്ടി ഇടിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ കോഴിപ്പതി വണ്ണാമട പ്രിൻസ് വില്യാംസ് (20) ആണ് മരിച്ചത്.

യന്ത്രസഹായത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ബസ്സിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ചെന്നിടിച്ചാണ് അപകടം ഉണ്ടായതെന്ന് സംശയമുണ്ട്. ഒറ്റപ്പാലം സി ഐ അബ്ദുൾ മുനീർ, എസ് ഐമാരായ ശിവശങ്കർ, സുരേന്ദ്രൻ, ബിജീഷ്, എന്നിവരടക്കം മുഴുവൻ ഉദ്യോഗസ്ഥൻമാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.












Click it and Unblock the Notifications