പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പീഡന ആരോപണം: പി കെ ശശി എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി

  • By Desk
Google Oneindia Malayalam News

പാലക്കാട്: സ്വന്തം പാർട്ടിയിലെ വനിതാ പ്രവർത്തക ലൈംഗിക പീഡന ആരോപണം ഉന്നയിക്കുകയും പാർട്ടി നേതൃത്വത്തിന് പരാതി കൊടുക്കുകയും ചെയ്ത സംഭവം പരസ്സ്യമായി പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ പി കെ ശശി എംഎൽഎയെ കേസെടുത്തു അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

പരസ്യമായി ആരോപണം പുറത്തു വന്നിട്ടും അന്വേഷണം പൊലീസിന് കൈമാറാതെ ഇടതു പക്ഷ സർക്കാരും സി പി എം നേതൃത്വവും കളിക്കുന്ന രാഷ്ട്രീയ നാടകം അപഹാസ്സ്യമാണ്, സ്ത്രീ പീഡന വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെങ്കിൽ വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

welfareparty-15

ജില്ലാ പ്രസിഡന്റ്‌ കെ. സി. നാസർ അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാൻ, ജില്ലാ ജെനറൽ സെക്രെട്ടറി അജിത് കൊല്ലങ്കോട്, ട്രഷറർ എ ഉസ്മാൻ, ജില്ലാ വൈസ് ' പ്രസിഡണ്ടുമാരായ പി.ലുക്മാൻ, ഹാജറ ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ മൊയ്‌തീൻ കുട്ടി മാസ്റ്റർ എം.പി. മത്തായിമാഷ്, എ.എ. നൗഷാദ്, ആസിയ റസാഖ്, എന്നിവർ പങ്കെടുത്തു. എം എൽക്കെതിരെ പ്രതിഷേധങ്ങൾ തുടരുകയാണ്. യുവമോർച്ച എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്.

English summary
palakkad local news about allegation of molestation against pk sasi mla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X