വീണ്ടും പാലക്കാടിന്റെയും രാജ്യത്തിന്റെയും അഭിമാനമായി പിയു ചിത്ര
പാലക്കാട്: വീണ്ടും പാലക്കാടിന്റെയും രാജ്യത്തിന്റെയും അഭിമാനമായി പിയു ചിത്ര. ഏഷ്യൻ ഗെയിംസിൽ ചിത്ര നേടിയ വെങ്കലത്തിന് സ്വർണത്തിന്റെ തിളക്കമുണ്ട്. 1500 മീറ്റർ ഓട്ടത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ബഹ്റിൻ താരങ്ങൾക്ക് ശക്തമായ വെല്ലുവിളി തന്നെയാണ് പി യു ചിത്ര നടത്തിയത്. 4:12:56 സെക്കന്റിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. ഏഷ്യൻ അത്ലറ്റിക് മീറ്റ്, സാഫ് ഗെയിംസ്, ജൂനിയർ സാഫ് ഗെയിംസ്, ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസ് എന്നിവയിൽ രാജ്യത്തിനു വേണ്ടി ചിത്ര സ്വർണംനേടിയിരുന്നു.
മുണ്ടൂർ പാലക്കീഴ് ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മൂന്നാമത്തെ മകളാണ് ചിത്ര. ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ കോളേജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.

ഗുവാഹത്തിയിൽ ജൂണിൽ നടന്ന നാഷണൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കരിയറിലെ മികച്ച സമയമായ 4.11 മിനിട്ട് കുറിച്ച് പൊന്നണിഞ്ഞിരുന്നു. ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ച ഇന്ത്യൻ അതലറ്റിക് ഫെഡറേഷനോടുള്ള വെല്ലുവിളി കൂടിയാണ് ചിത്രയുടെ ഓരോ മെഡലുകളും. 2009 ൽ തിരുവല്ലയിൽ നടന്ന സ്കൂൾ മീറ്റിൽ തുടങ്ങിയ വിജയകൊയ്ത്ത് കോളേജിലും ആവർത്തിച്ച് രാജ്യത്തിന് വേണ്ടി ഇപ്പോഴും തുടരുകയാണ്. സ്കൂൾ കാലഘട്ടത്തിൽ 800, 1500, 3000, 5000 മീറ്ററുകളിൽ മത്സരിച്ചിരിക്കുന്ന ചിത്ര ഇപ്പോൾ ശ്രദ്ധിക്കുന്നത് 1500 മീറ്ററിലാണ്. മുണ്ടൂർ സ്കൂൾ ഗ്രൗണ്ടിൽ പരിമിതികളെ അതിജീവിച്ച് കോച്ച് സിജിന്റെ കീഴിലാണ് പരിശീലനം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications