പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും പാലക്കാടിന്റെയും രാജ്യത്തിന്റെയും അഭിമാനമായി പിയു ചിത്ര

  • By Lekhaka
Google Oneindia Malayalam News

പാലക്കാട‌്: വീണ്ടും പാലക്കാടിന്റെയും രാജ്യത്തിന്റെയും അഭിമാനമായി പിയു ചിത്ര. ഏഷ്യൻ ഗെയിംസിൽ ചിത്ര നേടിയ വെങ്കലത്തിന‌് സ്വർണത്തിന്റെ തിളക്കമുണ്ട‌്. 1500 മീറ്റർ ഓട്ടത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ബഹ‌്റിൻ താരങ്ങൾക്ക‌് ശക്തമായ വെല്ലുവിളി തന്നെയാണ‌് പി യു ചിത്ര നടത്തിയത‌്. 4:12:56 സെക്കന്റിലാണ‌് ചിത്ര മൂന്നാമതായി ഓടിയെത്തിയത‌്. ഏഷ്യൻ അത്ലറ്റിക് മീറ്റ‌്, സാഫ് ഗെയിംസ‌്, ജൂനിയർ സാഫ് ഗെയിംസ‌്, ഏഷ്യൻ ഇൻഡോർ ആൻഡ‌് മാർഷ്യൽ ആർട‌്സ‌് ഗെയിംസ‌് എന്നിവയിൽ രാജ്യത്തിനു വേണ്ടി ചിത്ര സ്വർണംനേടിയിരുന്നു.

മുണ്ടൂർ പാലക്കീഴ് ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മൂന്നാമത്തെ മകളാണ‌് ചിത്ര. ഇരിങ്ങാലക്കുട ക്രൈസ‌്റ്റ‌് നഗർ കോളേജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ‌്.

pu chithra

ഗുവാഹത്തിയിൽ ജൂണിൽ നടന്ന നാഷണൽ ഇന്റർ സ‌്റ്റേറ്റ‌് സീനിയർ അത്‌ലറ്റിക‌് ചാമ്പ്യൻഷിപ്പിൽ കരിയറിലെ മികച്ച സമയമായ 4.11 മിനിട്ട‌് കുറിച്ച‌് പൊന്നണിഞ്ഞിരുന്നു. ലോക അത‌് ലറ്റിക‌് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ച ഇന്ത്യൻ അതലറ്റിക‌് ഫെഡറേഷനോടുള്ള വെല്ലുവിളി കൂടിയാണ‌് ചിത്രയുടെ ഓരോ മെഡലുകളും. 2009 ൽ തിരുവല്ലയിൽ നടന്ന സ‌്കൂൾ മീറ്റിൽ തുടങ്ങിയ വിജയകൊയ‌്ത്ത‌് കോളേജിലും ആവർത്തിച്ച‌് രാജ്യത്തിന‌് വേണ്ടി ഇപ്പോഴും തുടരുകയാണ‌്. സ്കൂൾ കാലഘട്ടത്തിൽ 800, 1500, 3000, 5000 മീറ്ററുകളിൽ മത്സരിച്ചിരിക്കുന്ന ചിത്ര ഇപ്പോൾ ശ്രദ്ധിക്കുന്നത് 1500 മീറ്ററിലാണ‌്. മുണ്ടൂർ സ‌്കൂൾ ഗ്രൗണ്ടിൽ പരിമിതികളെ അതിജീവിച്ച‌് കോച്ച‌് സിജിന്റെ കീഴിലാണ‌് പരിശീലനം.

English summary
Palakkad Local News:about asian games bronze winner pu chithra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X