പാലക്കാട്ടെ ജനമൈത്രി പോലീസ് അല്‍പം വെറൈറ്റിയാണ്: ശുചീകരണത്തിലും കഴിവ് തെളിയിച്ചു!!
പാലക്കാട്: ദുരന്തമുഖത്തും ശുചീകരണത്തിലും ശ്രദ്ധേയ പ്രവർത്തനവുമായി പാലക്കാട് പൊലീസ്. പൊതുസ്ഥലം വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന് മാതൃക കാണിച്ചു കൊണ്ട് മീനാക്ഷിപുരം പോലീസ് സ്റ്റേഷനിലെ അംഗങ്ങള്‍. സേവന രംഗത്ത് പോലീസിന്‍റെ സഹകരണം എന്നും ജനങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ഇടപെടലുകൾ. ശുചിത്വമാര്‍ന്ന ചുറ്റുപാടുകള്‍ ഉണ്ടാക്കിയെടുക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. മീനാക്ഷിപുരം ജനമൈത്രി പോലീസും ആദിവാസി സംരക്ഷണ സംഘവുമായി ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തിയത്. റോഡും പരിസരവും ഇവർ വൃത്തിയാക്കി. ദുരന്തമുഖത്തിൽ സഹായഹസ്തവുമായും പാലക്കാട് പോലീസ് എത്തി.

നഗരത്തിൽ തിരക്കേറിയ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം, കടകളും ഓഫീസുകളും ലോഡ്ജുമുള്ള പഴയ മൂന്നു നില കെട്ടിടം തകർന്നു വീണു. അപകടം നടന്നയുടൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പാലക്കാട് പരിശീലനത്തിനെത്തിയ ദേശീയ ദുരന്തനിവാരണ സേനയിലെ(എൻഡിആർഎഫ്) 45 അംഗങ്ങളുടെയും അഗ്നിരക്ഷാസേനയുടെയും സേവനം ലഭിച്ചതു രക്ഷാപ്രവർത്തനം സുഗമമാക്കി. പൊലീസിനെതിരെ പരാതി ഉയരുന്ന കാലത്തും ജനകീയമാവുകയാണ് സേന.












Click it and Unblock the Notifications