പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: പാലക്കാട് ജില്ലയിലെ ദുരിത ബാധിതരെ സഹായിക്കാൻ കളക്ടറുടെ അഭ്യർത്ഥന, അത്യാവശ്യ വസ്തുക്കള്‍

  • By Desk
Google Oneindia Malayalam News

പാലക്കാട്: ജില്ലയിലെ ദുരിത ബാധിതരെ സഹായിക്കാൻ അഭ്യർഥനയുമായി കലക്ടർ. ജില്ല ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും നല്‍കുന്നതിലേയക്കായി താഴെ പറയുന്നവ ശേഖരിക്കുന്നു.

1)കുട്ടികള്‍ക്ക് -പെന്‍സില്‍, നോട്ടുബുക്കുള്‍, ബാഗ് തുടങ്ങിയ പഠനോപകരണങ്ങള്‍, ചെരുപ്പുകള്‍, വസത്രങ്ങള്‍, ഇന്നര്‍വേഴ്സ് തുടങ്ങിവ.
2)സ്ത്രീകള്‍ക്ക് -നൈറ്റികള്‍, സാരികള്‍ , നാപ്കിന്‍, ഇന്നര്‍വെയേഴ്സ് ഉള്‍പ്പെടയുളള വസ്ത്രങ്ങള്‍
3)പ്രായമായവര്‍ക്ക് - പുതപ്പുകള്‍, കമ്പളിപുതപ്പ് ഉള്‍പ്പടെയുളള വസ്ത്രങ്ങള്‍
4)മറ്റുളളവ- ഡ്രൈഫുഡ് പായക്കറ്റുകള്‍, ഡെറ്റോള്‍,ഫസ്റ്റ് എയിഡ് മെഡിസിന്‍ കിറ്റുകള്‍,മെഴുകുതിരി, തീപ്പെട്ടി, കൊതുകുതിരി,ബയകറ്റ്,കപ്പ് , പേസ്റ്റ്, ബ്രഷ്, സോപ്പുകള്‍, എണ്ണ, ബെഡ്, പായ, പുതപ്പ്, ടീഷര്‍ട്ടുകള്‍ , പാത്രങ്ങള്‍ ,പാല്‍പ്പൊടി, തേയില, ഫ്ലാസ്ക്, കുടകള്‍, റെയിന്‍കോട്ട്, ബ്ലീച്ചിംഗ് പൌഡര്‍, ടോര്‍ച്ച് , എമര്‍ജന്‍സി ലൈറ്റുകള്‍, ഫിനോയില്‍, മണ്ണെണ്ണ /ഗ്യാസ് അടുപ്പുകള്‍, ടോയ്ലറ്റ് / നിലം ക്ലീന്‍ ചെയ്യാനുളള ബ്രഷുകള്‍ തുടങ്ങിയവയാണ് അത്യാവശ്യമുള്ള വസ്തുക്കള്‍.

reliefactivities-1

എല്ലാ വസ്തുക്കളും പുതിയതും ഉപയോഗിക്കുവാന്‍ പറ്റുന്നതും മാത്രമാവണം. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാഴാക്കുന്നത് ഒഴുവാക്കുവാന്‍ ബന്ധപ്പെട്ട ക്യാമ്പ് ഓഫീസര്‍മാരെ ബന്ധപ്പെട്ടു ആവശ്യമുളളവ മാത്രം നല്‍കുക. സാധനസാമഗ്രികള്‍ സിവില്‍ സറ്റേഷനിലെ പാലക്കാട് താലുക്കിലെ ഗോഡൌണില്‍ എത്തിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍മാർ: ഡെപ്യുട്ടി കളക്ടര്‍ (എല്‍.എ) രേണു. ആര്‍ (ഫോണ്‍: 9895982648 ). ടോമി, എച്ച് ക്യുഡിറ്റി, പാലക്കാട് (ഫോണ്‍ നം 907306042)

നേരിട്ട് സാധനങ്ങള്‍ എത്തിക്കുവാന്‍ കഴിയാത്തവര്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നും സാധനങ്ങള്‍ ബുക്ക് ചെയ്ത് അയക്കാവുന്നതാണ്. അയക്കേണ്ട വിലാസം -ജില്ലാ കളക്ടര്‍,സിവില്‍സറ്റേഷന്‍, കുന്നത്തൂര്‍മേട്,പാലക്കാട്- 678001.

English summary
Palakkad Local News about collector seeks help for disaster affected areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X