പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊട്ടിപൊളിഞ്ഞ റോഡുകൾ; അനങ്ങാപ്പാറ നയവുമായി അധികൃതർ: പ്രതിഷേധവുമായി കോൺഗ്രസ്സ്

  • By Desk
Google Oneindia Malayalam News

പാലക്കാട്: യാത്ര ചെയ്യാൻ കഴിയാത്ത വിധം പൊട്ടിപൊളിഞ്ഞ പാലക്കാട് -കോഴിക്കോട് ദേശിയപാത നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രതിഷേധം.പുതുപ്പരിയാരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രതിഷേധക്കാർ താണാവു് ജംഗ്ഷനിൽ വച്ച് ദേശിയപാതക്ക് ആദരാജ്ഞലികളർപ്പിച്ച് റീത്ത് സമർപ്പിച്ചു.പ്രതിഷേധ സമരം ജില്ലാ കോൺഗ്രസ്സ് ഉപാധ്യക്ഷൻ പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ബഷീർ പൂച്ചിറ അധ്യക്ഷനായി.


ഫണ്ടുണ്ടായിട്ടും, കരാർ നല്കി മാസങ്ങൾ കഴിഞ്ഞിട്ടും സങ്കേതികത്വത്തിന്റെ പേരിൽ റോഡ് നിർമ്മാണം ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്ന് പി.വി.രാജേഷ്. താണാവു്-നാട്ടുകൽ റോഡാണ് ആദ്യഘട്ടം പൂർത്തിയാക്കേണ്ടത് .46.72 കിലോമീറ്റർ ദൂരം വരുന്ന ഈ റോഡിന് 268 കോടിയാണ് ഫണ്ട് മാറ്റി വച്ചിരിക്കുന്നത്.

conressprotest-1

റോഡിന് വേണ്ട സ്ഥലം ഏറ്റെടുക്കലും ,മരം മുറിയും ,പ്ലാനും രൂപരേഖയും വരര നിലവിൽ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അടിയന്തരമായി റോഡിലെ കുഴി അടച്ച് സുഗമമായ യാത്രക്കുള്ള നടപടികൾ പൊതുമരാമത്ത് അധികൃതർ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ജില്ലാ കോൺഗ്രസ്സ് നേതൃത്വം ഈ പ്രക്ഷോഭം ഏറ്റെടുക്കുമെന്ന് രാജേഷ് വ്യക്തമാക്കി.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം.വി.രാധാകൃഷ്ണൻ ,എം.എൻ.സ്വാമിനാഥൻ, പി.കാജാമൊയ്ദീൻ, ബോബൻ മാട്ടു മന്ത, സി.സി.സതീഷ്, എ.സി. സിദ്ധാർത്ഥൻ, മുത്തുപ്പ കുഞ്ഞിമരയ്ക്കാർ, സുജിത്, പി.എ.മമ്മൂട്ടി, സേതുമാധവൻ, രാകേഷ്. ആർ, മുകുന്ദൻ, സി.വി.വിജയൻ എന്നിവർ സംസാരിച്ചു

English summary
palakkad local news about congress protest against condition of roads.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X