പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ നിധി വിതരണം: പാലക്കാട് സിപിഐക്കെതിരെ ആരോപണവുമായി ഡിവൈഎഫ് ഐ

  • By Desk
Google Oneindia Malayalam News

പാലക്കാട്: ദുരിതാശ്വാസ ക്യംപുകളിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ സിപിഐ പഞ്ചായത്ത് അംഗങ്ങൾ കയ്യടക്കി വച്ചിരിക്കുകയണെന്ന് പരാതി. തച്ചമ്പാറ പഞ്ചായത്തിനും ലഭിച്ചവ സിപിഐയുടെ പഞ്ചായത്തു മെമ്പർ അനധികൃതമായി കൈക്കലാക്കുകയും പഞ്ചായത്തു ഹാളിൽ നടന്ന സിപിഐ കൺവെൻഷനിൽ പങ്കെടുക്കുകയാണെങ്കിൽ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ കൺവെൻഷനിൽ എത്തിക്കുകയും, നിയമവിരുദ്ധമായി അവിടെ വെച്ച് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തതായാണ് പരാതി.

ഈ വിഷയത്തിൽ പ്രതിഷേധിച്ച് DYFI പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിച്ചു. മറുപടി തൃപ്തികരമല്ലാത്തതിനാൽ ഓഫീസിന്റെ വാതിൽക്കൽ ഇരുന്ന് മുദ്രാവാക്യം മുഴക്കി. പോലീസ് ഓഫീസിലേക്ക് ഇരച്ചു കയറി പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് CPIM LC സെക്രട്ടറി നാരായണൻ കുട്ടിയും മറ്റ് നേതാക്കളും; പഞ്ചായത്ത് പ്രസിഡന്റും, മെമ്പർമാരും, ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉചിതമായ നിയമ നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടർന്ന് പ്രവർത്തകർ സമരമവസാനിപ്പിച്ചത്.

dyfiprotest-

DYFI ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷാജ് മോഹൻ , മേഖലാ സെക്രട്ടറി റാഷിദ്, പ്രസിഡന്റ് അജിത്ത്, ട്രഷറർ നിതിൻ സണ്ണി തുടങ്ങിയവർ സമരത്തിന് നേതൃത്വം കൊടുത്തു. ദുരിതാശ്വാസത്തിനായി ജില്ലാ തലത്തിൽ സംഭരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ മിച്ചം വന്നത് പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് വിതരണം ചെയ്യാനായി വിവിധ പഞ്ചായത്തുകളിലേക്ക് ജില്ലാ ഭരണകൂടം ഏല്പിച്ചിരുന്നു.

English summary
palakkad local news about dyfi against cpim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X