പ്രളയം: നെല്ലിയാമ്പതിയിൽ കുടുങ്ങിയവർക്കു ആശ്വാസമായി അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട്
പാലക്കാട്: ദുരന്തത്തിൽ അകപ്പെട്ടു നെല്ലിയാമ്പതിയിൽ കുടുങ്ങിയവർക്കു ആശ്വാസമായി അവൈറ്റിസ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ഗർഭിണികളടക്കം 4 ഹെലികോപ്ടർ മാർഗം പാലക്കാട് എത്തിച്ചു നെല്ലിയാമ്പതിയിൽ ഒറ്റപ്പെട്ടുപോയ ജനങ്ങൾക്ക് വൈദ്യസഹായം നൽകാനായി നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പാടഗിരി എവിഭ ആശുപത്രിയിൽ വൈദ്യപരിശോധന ക്യാമ്പ് നടത്തി. ഇന്നലെ ആരംഭിച്ച ക്യാമ്പ് ഇന്നും തുടരും.
ഇന്നലെ 200 ഓളം രോഗികളെ പരിശോധിച്ചതായും അതിൽ അടിയന്തര സഹായം വേണ്ട ഗർഭിണികളടക്കമുള്ള 4 രോഗികളെ വായുസേന ഹെലികോപ്ടറിൽ പാലക്കാട് എത്തിച്ചതായും അവൈറ്റിസ്ഡയറക്ടര്മാരായ ജ്യോതി പാലാട്ടും, ശാന്തിപ്രമോദും അറിയിച്ചു. ഇനിയും 300 ഓളം രോഗികൾ വൈദ്യസഹായത്തിനായി കാത്തിരിക്കുകയാണെന്നും അവരെകൂടി പരിശോധിച്ച ശേഷം മാത്രമേ അവിറ്റീസ് സംഘം മടങ്ങുകയുള്ളു എന്നും അവർ പറഞ്ഞു. '

ഹരിദാസ് കെ നായർ , എ കെ മുരളീധരൻ എന്നിവരുടെ മേൽനോട്ടത്തിൽ എമർജൻസി ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന ഡോക്ടർമാരുടെ സംഘം, നേഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫും അടങ്ങുന്ന 13 പേരുടെ വിദഗ്ധ സംഘമാണ് നെല്ലിയാമ്പതി പാടഗിരി ക്യാമ്പിൽസേവനം നൽകുന്നത്.












Click it and Unblock the Notifications