പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടിയിൽ  പോലീസിന്റെ നാലാമത്തെ വൻ കഞ്ചാവ് വേട്ട: ആയിരത്തിനടുത്ത് ചെടികള്‍ നശിപ്പിച്ചു!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: അഗളി എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിൽ നാലാമത്തെ കഞ്ചാവ് വേട്ടയിലൂടെ വിളവെടുപ്പിന് പാകമായ പൂർണ വളർച്ച എത്തിയ 820 ഓളം കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. മുരുഗള ഊരിന്റെ പഞ്ചക്കാടിനു മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 928 മീറ്റർ ഉയരത്തിലും പൂസരികൊട്ടി മലയിൽ 15 തടങ്ങളിലായി 120 ഓളം ചെടികളും മുകൾ ഭാഗത്തായി ഒടമ്പ് കണ്ടിനടിയിൽ മൂന്ന് അടുത്തടുത്ത തോട്ടങ്ങളിലായി 80 തsങ്ങളിലായി 700 ഓളം ചെടികളുള്ള കഞ്ചാവ് കൃഷിത്തോട്ടങ്ങളാണ് കണ്ടെത്തി തീയിട്ട് നശിപ്പിത്. 7 അടി മുതൽ 8 അടി വരെ ഉയരത്തിൽ 6 മാസത്തോളം പൂർണ വളർച്ചയെത്തിയവ ആയിരുന്നു കഞ്ചാവ് ചെടികൾ.

നിലമൊരുക്കി തടമെടുത്ത നടാൻ പാകമായ തൈകളും സംഘം നശിപ്പിച്ചു . അഗളി ASP സുജിത് ദാസ്, ASP സ്‌ക്വാഡും, തണ്ടർ ബോൾട്ടും.ഇന്ന് പുലർച്ചെ 3 നു മുരുഗള ,പാലപ്പട ഊരുകൾക്ക് മുകളിൽ നിന്നും തുടങ്ങി മേലെ തുടുക്കി തുടങ്ങിയ വന്യ മൃഗങ്ങൾ വസിക്കുന്ന കാട്ടു പാതകളിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാണ് കഞ്ചാവ് തോട്ടത്തിൽ എത്തിയത്. സമുദ്ര നിരപ്പിൽ നിന്നും 1003 മീറ്റർ ഉയരത്തിലായാണ് കഞ്ചാവ് തോട്ടം സ്ഥിതി ചെയ്തിരുന്നത്. കൃഷി പൂർണമായും തീയ്യിട്ട് നശിപ്പിച്ചു.

ganjahunting-15367

അഗളി എഎസ്പി സുജിത് ദാസ്, എഎസ്പിസ്‌ക്വാഡും, തണ്ടർ ബോൾട്ടും ചേർന്ന് കഴിഞ്ഞമാസം 10ന് കുള്ളാട് മലയിൽ 5000 ൽ അധികം പാകമായ കഞ്ചാവ് ത്തോട്ടങ്ങളും കഴിഞ്ഞ മാസം 6 ന് തീയ്യതി മേലെ തുടുക്കി ഊരിന്റെ പഞ്ചക്കാടിന് മുകളിൽ വെട്ട്കല്ല് മലയിൽ നിന്ന് 1200 ൽ അധികം കഞ്ചാവ് ചെടികളും, കഴിഞ്ഞ മാസം മൂന്നാം തീയ്യതി സത്യക്കല്ല് മലയിൽ നിന്ന് 1000 ത്തിൽ അധികം കഞ്ചാവ് ചെടികളും കണ്ടെത്തി നശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് റൈഡിന്റെ ഭാഗമായി അട്ടപ്പാടിയിലെ വനങ്ങളിൽ നടത്തുന്ന തിരച്ചിലുകൾക്കിടയിലാണ് ഇത്തരം കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുന്നതും അവ നശിപ്പിക്കുന്നതും. മേൽ പറഞ്ഞ സംഭവങ്ങളിൽ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.

English summary
palakkad local news about ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X