പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോച്ച് ഫാക്ടറി: മനുഷ്യമതിലായി പാലക്കാട്ട് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല, കേന്ദ്രത്തിനെതിരെ പ്രതിഷേധം!

  • By Desk
Google Oneindia Malayalam News

പാലക്കാട‌്: കോച്ച് ഫാക്ടറി വിഷയത്തിൽ ഡി വൈ എഫ് ഐ നടത്തിയ മനുഷ്യച്ചങ്ങലയിൽ പതിനായിരങ്ങൾ എത്തി. കോച്ച‌് ഫാക്ടറി അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ യുവജനങ്ങളുടെ രോഷപ്രകടനമായി മനുഷ്യച്ചങ്ങല. അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌് മനുഷ്യച്ചങ്ങലയിൽ കഞ്ചിക്കോട‌് ആദ്യകണ്ണിയായി. സംസ്ഥാന സെക്രട്ടറി എം സ്വരാജ‌് എംഎൽഎ ഒലവക്കോട‌് റെയിൽവേ സ‌്റ്റേഷനിൽ അവസാനകണ്ണിയായി.

വർഷത്തിൽ രണ്ടുകോടി ആളുകൾക്ക‌് തൊഴിൽ നൽകുമെന്ന‌് വാഗ‌്ദാനം നൽകി അധികാരത്തിലേറിയ നരേന്ദ്രമോഡി സർക്കാർ ഉള്ള തൊഴിലും ഇല്ലാതാക്കുന്ന നയങ്ങൾ നടപ്പാക്കി യുവജനങ്ങളെ വഞ്ചിക്കുകയാണ‌്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ‌് കോച്ച‌് ഫാക്ടറി അട്ടിമറിച്ച നടപടിയെന്നും യുവാക്കൾ പ്രഖ്യാപിച്ചു. ഡിവൈഎഫ‌്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല സംഘടനാമികവിലും അച്ചടക്കത്തിലും പങ്കാളിത്തത്തിലും ഡിവൈഎഫ‌്ഐക്കു പകരം മറ്റൊരു സംഘടനയില്ലെന്ന‌് വിളിച്ചോതുന്നതായിരുന്നു. കോച്ച‌് ഫാക്ടറിക്കായി ഏറ്റെടുത്ത കഞ്ചിക്കോട്ടെ നിർദിഷ്ട കോച്ച‌് ഫാക്ടറിസ്ഥലം മുതൽ ഒലവക്കോട‌് റെയിൽവേ സ‌്റ്റേഷൻവരെ 15 കിലോമീറ്റർ ദൂരത്തിലാണ‌് കാൽലക്ഷം യുവജനങ്ങൾ അണിനിരന്ന‌് മനുഷ്യച്ചങ്ങല തീർത്തത‌്. പുതുശേരി, പാലക്കാട‌്, ഒലവക്കോട‌് എന്നിവിടങ്ങളിൽ പൊതുയോഗങ്ങളും നടന്നു.

palakkadmap-

പുതുശേരിയിൽ ചേർന്ന പൊതുയോഗം പി എ മുഹമ്മദ‌് റിയാസ‌് ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് ടി എം ശശി അധ്യക്ഷനായി. നിതിൻ കണിച്ചേരി, എസ‌് സുഭാഷ‌് ചന്ദ്രബോസ‌്, സിപിഐ എം കൊല്ലങ്കോട‌് ഏരിയ സെക്രട്ടറി കെ രമാധരൻ, ആലത്തൂർ ഏരിയ സെക്രട്ടറി ടി രാജൻ, ഡിവൈഎഫ‌്ഐ ജില്ലാ വൈസ‌് പ്രസിഡന്റുമാരായ സിയാവുദ്ദീൻ, എം രാജേഷ‌്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ‌് ബി രാജു എന്നിവർ സംസാരിച്ചു. എസ‌് പ്രദോഷ‌് സ്വാഗതം പറഞ്ഞു.

കഞ്ചിക്കോട‌്, ദേശീയപാത, കൽമണ്ഡപം, സുൽത്താൻപേട്ട, വിക്ടോറിയ കോളേജ‌് വഴിയാണ‌് ഒലവക്കോട‌്‌വരെ ചങ്ങല തീർത്തത‌്. യാത്രക്കാർക്കോ വാഹനങ്ങൾക്കോ തടസ്സം സൃഷ്ടിക്കാതെ റോഡരികിലാണ‌് യുവജനങ്ങൾ അണിനിരന്നത‌്.

പാലക്കാട‌് സ‌്റ്റേഡിയം ബസ‌് സ‌്റ്റാൻഡിൽ ചേർന്ന പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഗിരിജ സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. ടി വി ഗിരീഷ‌് അധ്യക്ഷനായി. കഥാകാരൻ മുണ്ടൂർ സേതുമാധവൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ നാരായണദാസ‌്, കെ സുലോചന എന്നിവർ സംസാരിച്ചു. ജിഞ്ചു ജോസ‌് സ്വാഗതവും അബ്ദുൾ കരീം നന്ദിയും പറഞ്ഞു.

ഒലവക്കോട്ട‌് ചേർന്ന പൊതുയോഗം എം സ്വരാജ് എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം വി പി റജീന, സംസ്ഥാന കമ്മിറ്റിയംഗം ധരേഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ ബാബു എംഎൽഎ എന്നിവർ സംസാരിച്ചു.

പലയിടത്തും മനുഷ്യമതിലായിമാറി. വിവിധ സ്ഥലങ്ങളിൽ വർഗ‐ബഹുജന സംഘടനകളും സർവീസ‌് സംഘടനാ നേതാക്കളും സാമൂഹ്യ‐സാംസ‌്കാരിക രംഗത്തെ പ്രമുഖരും കണ്ണികളായി. ഡിവൈഎഫ‌്ഐ വൈകിട്ട‌് അഞ്ചിനാണ‌് കൈകൊർത്ത‌് പ്രതിജ്ഞ ചൊല്ലിയത‌്.

English summary
Palakkad Local News about human chain for coach factory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X