മഴ കെടുതിമൂലം ദുരന്തം അനുഭവിക്കുന്നവർക്ക് താങ്ങായി ഐആർഡബ്യൂ പ്രവർത്തകർ
പാലക്കാട് : കഴിഞ്ഞ ദിവസം മലമ്പുഴയിലെ അകം മലവാരതിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മലമ്പുഴ ഡാം തുറന്നു വിടുകയും അതിനെ തുടർന്നുണ്ടായ മഴ കെടുതിയിൽ ദുരന്തം അനുഭവിക്കുന്നവരെ കൈമെയി മറന്നു സഹായിക്കുന്നതിന്ന് വേണ്ടിയും രക്ഷാ പ്രവർത്തനത്തിനും ഐആർഡബ്ല്യൂ പ്രവർത്തകർ മാതൃകപരമായ സേവനം അനുഷ്ടിച്ചു. സുന്ദരം കോളനി തോണിപാളയും കുമാരസ്വാമി കോളനി തുടങ്ങി വിവിധ സ്ഥലങ്ങളിൽ മഴവെള്ളം കയറുകയും അവിടെ താമസിച്ചവർ വലിയ പ്രയാസം അനുഭവിക്കേണ്ടിവരികയും ചെയ്‌ത സന്ദർഭത്തിൽ തുടക്കം മുതൽ തന്നെ IRW(ഐഡിയൽ റിലീഫ് വിംഗ് )പ്രവർത്തകർ കർമ രംഗത്തുണ്ടായിരുന്നു.
പോലീസിനും ഫയർ ഫോയ്‌സിനും ഒപ്പം അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നത്തിനുള്ള പ്രവർത്തനങ്ങളിൽ ജീവൻ പണയംവെച്ചാണ് IRW പ്രവർത്തകർ രക്ഷപ്രവർത്തനങ്ങളിൽ ഏർപെട്ടത്. തുടക്കത്തിൽ ഗായത്രി ഓഡിറ്റോറിയത്തിലുണ്ടായിരുന്നു ക്യാമ്പിലും ഇപ്പോൾ മോയൻസ് സ്കൂളിൽ നടക്കുന്ന ക്യാമ്പിലും IRW സേവനം ശ്രദ്ധയെമായി. മേഖല ലീഡർ ശിഹാബുദീൻ ചിറ്റൂർ, ഭാരവാഹികളായ k. കാജാഹുസൈൻ, KM ഷാജഹാൻ, താജുദീൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ S.B കദീജ, A.U. റഹീമ, സഫിയ തുടങ്ങിയ വനിതാ വളണ്ടിയർ മാരുടെ സേവനവും ശ്രദ്ധയമായി.

കാലവർഷക്കെടുതി മൂലം ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്ന ജനതക്ക് വസ്ത്രങ്ങളെത്തിച്ച് വിക്ടോറിയ കോളേജിലെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരുമെത്തി. വിദ്യാർത്ഥികൾ സമാഹചരിച്ച വസ്ത്രങ്ങളാണ് ദുരിതബാധിതർക്ക് നൽകിയതെന്ന് ഫ്രറ്റേണിറ്റി കോളേജ് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. യൂണിറ്റ് ഭാരവാഹികളായ ഹംന ഷെറിൻ, നഹ് ല മുഹമ്മദ് കെ.ടി, ഫർഹാൻ, നാഫില എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ഒലവക്കോട്ടെ ഗായത്രി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ കാമ്പിൽ സഹായഹസ്തവുമായി എത്തിയത്.












Click it and Unblock the Notifications