പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തിലയും ദശ പുഷ്പങ്ങളും ഒരുക്കി തച്ചമ്പാറ കർഷകർ: പ്രദര്‍ശനം പുതു തലമുറക്ക് പരിചയപ്പെടുത്താന്‍

  • By Desk
Google Oneindia Malayalam News

പാലക്കാട്: കർക്കിടക മാസത്തിൽ ഉപയോഗിക്കുന്ന പത്ത് ഇനം ഇലകളുടെയും ദശപുഷ്പങ്ങളുടേയും പ്രദർശനമൊരുക്കി തച്ചമ്പാറ കർഷകർ. തച്ചമ്പാറ കൃഷി ഭവൻറേയും ആത്മ സൊസൈറ്റിയുടേയും നേതൃത്വത്തിൽ ഇക്കോഷോപ്പിനു സമീപമാണ് പ്രദർശനം നടത്തിയത്. മുൻകാലങ്ങളിൽ പഞ്ഞമാസ കാലത്ത് ഉപയോഗിച്ചിരുന്ന നാടൻ പച്ചക്കറികളും ഇലക്കറികളുമെല്ലാം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം നടത്തിയത് . ഇതോടൊപ്പം കറിവെയ്ക്കാൻ ഉപയോഗിക്കുന്ന വിവിധ തരം ഇലകളുടേയും പ്രദർശനവും നടത്തി.

lery Links palakkadmap

പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സഫീർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എസ്. ശാന്തിനി വിശദീകരണം നടത്തി. വിവിധ കർഷക സമിതി ഭാരവാഹികളായ എം. ഹമീദ്, പി.അബൂബക്കർ, ഉബൈദുള്ള എടായ്ക്കൽ, ജെ.ഐസക്, കെ.സി.മത്തായി എന്നിവർ പ്രസംഗിച്ചു.

English summary
Palakkad Local News about karkkidaka rituals for farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X