Get Updates
Get notified of breaking news, exclusive insights, and must-see stories!

മലമ്പുഴ കിൻഫ്ര പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കം സജീവം

പാലക്കാട്: മലമ്പുഴ കിൻഫ്ര പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കം സജീവം. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നല്കിയ ഹരിജി ഉടൻ പരിഗണിക്കും.കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിയാഥാർത്ഥ്യമാക്കാൻ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് കരാറുകാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത ദിവസം ഹർജി പരിഗണിക്കും.

കിൻഫ്ര പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ചെയർമാൻ ജി.ശിവരാജനും കിൻഫ്ര പദ്ധതി നടപ്പിലായാൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിലർ കെ. ഭവദാസും ഉൾപ്പടെ പത്തോളം ഹർജികൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിൻമേൽ കോടതി കിൻഫ്രയോട് വിശദീകരണമാവശ്യപ്പെട്ടപ്പോൾ ആറു മാസത്തെ സമയം ആവശ്യപ്പെടുകയായിരുന്നു.

palakkadmap

മലമ്പുഴ വറ്റിവരളുന്ന വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നതോടെ വ്യവസായിക ജലചൂഷണത്തിനെതിരെ സ്വഭാവികമായുരുന്ന ജനകീയ പ്രതിഷേധം കണക്കിലെടുത്താണ് കിൻഫ്ര കോടതിയോട് സമയമാവശ്യപ്പെട്ടതെന്ന സമരസമിതിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്. കനത്ത മഴയിൽ ഡാം നിറഞ്ഞത് ചൂണ്ടി കാണിച്ച് അനുകൂല വിധി നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ആരംഭിച്ചാൽ കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമര സമിതി ശക്തമായ തുടർസമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സമരസമിതി ചെയർമാൻ ജി.ശിവരാജനും കൺവീനർ ബോബൻ മാട്ടുമന്തയും പറ ഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+