അന്തർ സംസ്ഥാന മോഷ്ടാവ് മണിച്ചിത്രത്താഴ് രാജേന്ദ്രൻ അറസ്റ്റിൽ: അറസ്റ്റ് പാലക്കാട് നിന്ന്!
പാലക്കാട്: അന്തർ സംസ്ഥാന മോഷ്ടാവായ മണിച്ചിത്രത്താഴ് രാജേന്ദ്രൻ എന്ന രാജേന്ദ്രൻ ഷൊർണൂർ പോലീസിന്‍റെ പിടിയിലായി. ഷൊർണൂർ മേഖലയിൽ മോഷണം തടയുന്നതിനായി ഷൊർണൂർ ഡി വൈ എസ് പി എൻ. മുരളീധരന്‍റെ നേതൃത്വത്തിൽ ഷൊർണൂർ എസ് ഐ സുജിത്തും സംഘാംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ സുജേഷ്, ബിജു, സജി പഴമ്പാലക്കോട് എന്നിവർ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ എസ് എം പി ജങ്ഷനിൽ വെച്ചാണ് രാജേന്ദ്രൻ പിടിയിലാവുന്നത്.

രാജേന്ദ്രനെ ചോദ്യം ചെയ്തതിൽ വാടാനാംകുറുശ്ശി, കുളപ്പുള്ളി, വടക്കാഞ്ചേരി, ഓട്ടുപാറ എന്നിവിടങ്ങളിൽ പൂട്ടിക്കിടന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതായി തെളിഞ്ഞു. പൂട്ടി കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രാജേന്ദ്രന്‍റെ രീതി. ഇതിനു മുമ്പും ഇയാൾ നിരവധി മോഷണക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. കുന്നംകുളം, ഗുരുവായൂർ, പട്ടാമ്പി എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ്സുകളുണ്ട്.












Click it and Unblock the Notifications