25കിലോ ചന്ദനവുമായി പിടിയിൽ: സംഭവം പാലക്കാട്! പിടികൂടിയത് ഫ്ലൈയിംഗ് സ്ക്വാഡ്!
പാലക്കാട്: 25കിലോഗ്രാം കഞ്ചാവുമായി ശ്രീകൃഷ്ണപുരം സ്വദേശി പിടിയിൽ. കരിമ്പുഴ തോട്ടര മോതിരപ്പീടികയിൽ വീട്ടിൽ ഹംസ(54)യാണ് പാലക്കാട് ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇതിൽ പതിനഞ്ച് കിലോഗ്രാം ചന്ദനമുട്ടിയും പത്ത് കിലോഗ്രാം ചന്ദന തോലുമാണ്. ചന്ദനം വെട്ടാൻ ഉപയോഗിച്ച ആയുധവും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തോട്ടരയിൽ വെച്ചാണ് ഹംസ പിടിയിലായത്. ശ്രീകൃഷ്ണപുറത്തെ കാട്ടിൽ നിന്നും മറ്റും ശേഖരിച്ച ചന്ദനം വീടിന് സമീപം വെച്ച വിൽക്കുകയായിരിന്നു. ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ കെ.ഹാഷിഫ്, എസ്.എഫ്.ഒ. പി.എസ്.മണിയൻ, ബീറ്റ് ഓഫീസർമാരായ ജിജു മാധവൻ, സൂര്യപ്രകാശ്, പി.ബാബു, എം.അനീഷ്, പി.ബാലകൃഷ്ണൻ എന്നിവർ പരിസോധന നടത്തി












Click it and Unblock the Notifications