30 ലക്ഷം കുഴൽപണവുമായി ഒരാൾ അറസ്റ്റിൽ: സംഭവം പാലക്കാട്!! പണം പിടിച്ചെടുത്തത് വാഹനപരിശോധനയില്‍!!!
പാലക്കാട്: എക്സൈസ് റേഞ്ച് പാർട്ടി കൂട്ടുപാതയിലെ ബി പി എൽ കമ്പനിക്ക് സമീപമുള്ള ബസ് വെയ്ററിംഗ് ഷെഡിന് മുൻവശം വെച്ച് നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂരിൽ നിന്ന് പാലക്കാടിലേക്ക് വന്ന കേരള ട്രാൻസ്പോർട്ട് ബസ്സിൽ നിന്നും രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 30,55,940/- രൂപയുടെ കുഴപ്പണം പിടികൂടി. തൃശ്ശൂർ ഒല്ലൂർ സ്വദേശി അൽവിൻ ആന്റോ എന്നയാളിൽ നിന്നാണ് പണം കണ്ടെത്തിയത്.

പ്രതിയെയും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത 30 ലക്ഷം രൂപ പാലക്കാട് ടൗൺ പോലീസിന് കൈമാറി. പരിശോധനയിൽ പങ്കെടുത്തവർ: അസിസ്റ്റ്ന്റ് എക്സൈസ് ഇൻ്പെക്ടർ എം.ആർ.മനോജ്, പ്രിവാന്റിവ് ഓഫിസർ ജിഷു ജോസഫ്, സിവിൽ എക്സൈസ് ഓഫീസർ കെ അഭിലാഷ്, അബ്ദുൾ ബാസിത്ത്, എക്സൈസ് ഡ്രൈവർ കണ്ണ ദാസൻ എന്നിവർ.












Click it and Unblock the Notifications