പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഏകദിന സെമിനാർ: ചര്‍ച്ചയായത് ന്യൂനപക്ഷ അവകാശങ്ങള്‍!

  • By Desk
Google Oneindia Malayalam News

പാലക്കാട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഏകദിന സെമിനാർ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ഹനീഫ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ജസ്റ്റിസ് പി. കെ. ഹനീഫയും, ന്യൂനപക്ഷ ആനുകൂല്യങ്ങളെക്കുറിച്ച് അഡ്വ. ബിന്ദു എം. തോമസ്സും, മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് നടരാജൻ മനുഷ്യാവകാശങ്ങൾ എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സുകൾ നടത്തി.

palakkadma

സംഘാടക സമിതി ചെയർമാൻ ഇ.ആർ. ഫാറൂക്ക് സ്വാഗതമാശംസിച്ചു. ന്യൂനപക്ഷ കമ്മീഷൻ മെമ്പർ അഡ്വ. മുഹമ്മദ് ഫൈസൽ വിഷയാവതരണം നടത്തി. മെമ്പർ സെക്രട്ടറി ശ്രീമതി. ബിന്ദു തങ്കച്ചി ആശംസയർപ്പിച്ചു. റവ. ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, റവ.ഫാ. ചെറിയാൻ ചക്കാലയ്ക്കൽ, അബ്ദുൾ റഹിമാൻ ഫൈസി തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ സെമിനാറിൽ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ ശ്രീ. ബേബി മാത്യു നന്ദിയർപ്പിച്ചു.
English summary
Palakkad Local News about minority commission seminar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X