വധശ്രമ കേസിലെ പ്രതി പാലക്കാട് അറസ്റ്റിൽ: സഹോദരനെ കുത്തിയത് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍!!
പാലക്കാട്: സഹോദരനുമായി ഉണ്ടായ സ്വത്ത് തർക്കത്തെ തുടർന്ന് നടന്ന കത്തിക്കുത്തിൽ ഒളിവിൽപോയ പ്രതിയെയാണ് നാട്ടുകൽ സബ്ഇൻസ്പെക്ടർ ജയപ്രസാദും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. സ്വത്ത് തർക്കത്തെ തുടർന്ന വിരോധം വെച്ച് പ്രതിയായ അബ്ദുൾ മനാഫ് (33) എന്നയാൾ സഹോദരൻ അബ്ദുൽ ഗഫൂറിനെ വയറിൽ കത്തി കൊണ്ട് കുത്തുകയും അബ്ദുൽ ഗഫൂറിന് കരളിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ആക്രമണം തടയാൻ ചെന്ന മറ്റൊരു സഹോദരനായ മുജീബ് റഹ്മാനും കത്തികൊണ്ട് കാലിന് പരിക്ക് പറ്റിയിരുന്നു. ഇതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ അന്വേഷിച്ചുപോയ പോലീസ് സംഘം കരുവാരക്കുണ്ട് മലക്ക് സമീപം വെച്ച് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. സിപിഒമാരായ കാദർ പാഷ, സജിത്ത്, അൻവർ ഫസലു റഹീം, ദാമോദരൻ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് കുറ്റവാളിയെ അതി സാഹസികമായി പിടികൂടിയത്.












Click it and Unblock the Notifications