പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടിപ്പലിശക്കാരിൽനിന്നും സാധാരണക്കാരെ സഹായിക്കാൻ മുറ്റത്തെ മുല്ല പദ്ധതിക്ക് കഴിയും: എ കെ ബാലൻ

  • By Desk
Google Oneindia Malayalam News

പാലക്കാട്: വട്ടിപ്പലിശക്കാരിൽനിന്നും സാധാരണക്കാരെ സഹായിക്കാൻ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി എ കെ ബാലൻ.മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണമ്പ്രയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ യൂണിറ്റുകൾക്ക‌് 'മുറ്റത്തെ മുല്ല’പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ കഴിയണം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ‌്പാ പദ്ധതി സാധാരണ ജനവിഭാഗങ്ങൾക്ക് ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകരാതെ സംരക്ഷിച്ചത് സഹകരണ പ്രസ്ഥാനങ്ങളാണ്. എന്നാൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ അവഹേളിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നും എ കെ ബാലൻ പറഞ്ഞു. ക്ഷേമ പെൻഷൻ നൽകുന്നതിലും നെല്ല് സംഭരണത്തിലും സഹകരണ ബാങ്കുകൾ നടത്തുന്ന പ്രവർത്തനം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-ak-blan-1


വടക്കഞ്ചേരി മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷനായി. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി റെജിമോൻ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസൺ, കണ്ണമ്പ്ര ബാങ്ക് പ്രസിഡന്റ് പി കെ ഹരിദാസൻ, സെക്രട്ടറി ആർ സുരേന്ദ്രൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം കെ ബാബു, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ സുരേഷ് മാധവൻ, ജില്ലാ പഞ്ചായത്ത് അംഗം വി മീനാകുമാരി, കെ സുലോചന, സി പ്രഭാകരൻ, കെ പ്രസന്നകുമാരി, പി സെയ്തലവി, എ കെ സെയ്ത് മുഹമ്മദ്, ഇ കെ നാരായണൻ, വിജയൻ മഠത്തിൽ, ടി സുരേഷ് കുമാർ, വി ആർ സാലിൻ എന്നിവർ സംസാരിച്ചു. കണ്ണമ്പ്ര സഹകരണ സേവന ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 20 കുടുംബശ്രീ യൂണിറ്റുകൾക്ക് 2 കോടി രൂപ ചടങ്ങിൽ വിതരണം ചെയ്തു.

English summary
Palakkad Local News about muttathe mulla scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X