പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരന്തമുഖത്ത് ഒറ്റക്കെട്ടായി പാലക്കാട്: സഹായം നേരിട്ടെത്തിക്കരുത്, കളക്ടറേറ്റില്‍ കളക്ഷന്‍ കേന്ദ്രം

  • By Desk
Google Oneindia Malayalam News

പാലക്കാട്: നിരവധി ആളുകളും സംഘടനകളും വിവിധ അവശ്യവസ്തുക്കൾ ജില്ലയിൽ ക്യാമ്പുകളിലേക്കായി നൽകികൊണ്ടിരിക്കുന്നു.ഇനിയും സഹായമെത്തിക്കാൻ തയ്യാറായി നിരവധി പേർ വിളിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഇത്തരം സഹായങ്ങൾ സ്വീകരിക്കാൻ ജില്ലാ കലക്ടറേറ്റിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കളക്ഷൻ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ (എൽ എ ) രേണുവിന്റെ നേതൃത്വത്തിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.

സഹായങ്ങൾ എത്തിക്കുന്നവർ ക്യാമ്പുകളിലേക്ക് നേരിട്ട് എത്തിക്കാതെ ഇനി ഈ കേന്ദ്രത്തിലാണ് എത്തിക്കേണ്ടത്. ഇന്ന് മുതൽ ക്യാംപുകളിൽ ഇത്തരം സഹായങ്ങൾ നേരിട്ട് സ്വീകരിക്കുകയില്ല. കലക്ടറേറ്റിൽ നിന്നും വിവിധ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണം സാധനങ്ങൾ എത്തിച്ചു കൊടുക്കും.0491-2505209,2505309 എന്നീ നമ്പറുകളിൽ ഈ കേന്ദ്രത്തിൽ ബന്ധപ്പെടാവുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശദാശംങ്ങൾ: അക്കൗണ്ട് നം - 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം.

naturalcalamity

IFSC: SBIN0070028. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക. ദുരിതാശ്വാസ നിധിലേക്കുള്ള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ഒരു ദുരന്തത്തെ നേരിടാനായത് ജനങ്ങളുടെയും ഭരണകൂടത്തിന്റെയും കൂട്ടായ ഇച്ഛാശക്തിയുടെ വിജയമാണ്. സഹജീവികളുടെ സംരക്ഷണത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ് പാലക്കാട്.

English summary
Palakkad Local News about rain and natural calamiy relief activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X