അന്തര്‍ജില്ലാ കവര്‍ച്ച സംഘം മണ്ണാർക്കാട് പിടിയിൽ: തട്ടിയത് ഗള്‍ഫില്‍ നിന്ന് മകന്‍ പിതാവിന് അയച്ച പണം
പാലക്കാട്: അന്തര്‍ജില്ലാ കവര്‍ച്ച സംഘം മണ്ണാർക്കാട് പിടിയില്‍. തൃശ്ശൂര്‍ ചാലക്കുടി സ്വദേശി നിഷാര്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷബീര്‍ (34), മലപ്പുറം എടപ്പാള്‍ സ്വദേശി ബഷീര്‍ (42) എന്നിവരാണ് പിടിയിലായത്.
മണ്ണാര്‍ക്കാടുള്ള ടിപ്പു നഗര്‍ എന്ന സ്ഥലത്ത് വച്ച് പ്രതികള്‍ ഗള്‍ഫില്‍ ഉള്ള മകന്‍ കൊടുത്തയച്ച പണവുമായി പോകുന്നയാളെ തടഞ്ഞു നിര്‍ത്തി പോലീസ് ആണെന്നു പറഞ്ഞ് ബലപ്രയോഗത്തിലൂടെ കാറില്‍ കയറ്റികൊണ്ടു പോയി കയ്യിലുണ്ടായിരുന്ന 63000 രൂപ കവര്‍ന്നെടുത്തു.

തുടര്‍ന്നു പരാതിയില്‍ കേസെടുത്ത മണ്ണാര്‍ക്കാട് പോലീസ് വിദഗ്ദ്ധമായ അന്വേഷണം നടത്തി നിഷാറിനെ ചാലക്കുടിയില്‍ വച്ചും ഷബീറിനെ തിരുവനന്തപുരം പാപ്പനംകോട് എന്ന സ്ഥലത്തു വച്ചും ബഷീറിനെ ഒലവക്കോട് വച്ചും പിടികൂടുകയാണുണ്ടായത്.
സി ഐ ടി.പി. ഫര്‍ഷാദ്, എസ് ഐ വിപിന്‍ കെ. വേണുഗോപാല്‍, എ എസ് ഐ സുരേഷ് ബാബു, എസ് സി പി ഒ സുനില്‍, ഹനീസ്, സി പി ഒ മാരായ ബിജുമോന്‍, വിനോദ് കുമാര്‍, സഹദ്, ഷാഫി, സുജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications