പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മീശ നോവല്‍ വിവാദം: എഴുതാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് സംസ്കാര സാഹിതി

  • By Desk
Google Oneindia Malayalam News

പാലക്കാട്: 'മീശ 'പിൻവലിക്കാനിടയാക്കിയ സാഹചര്യം ഫാസിസ്റ്റുകൾ കേരളത്തിലും പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സംസ്കാര സാഹിതി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിലനില്ക്കുന്ന അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധതയും കേരളത്തിലെ എഴുത്തുകാർക്കു നേരരയും പ്രയോഗിക്കപ്പെടുന്ന സാഹചര്യം അപലപനീയമാണ്.

jhgfd

ഭരണഘടന ഉറപ്പു നല്കുന്ന എഴുതാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അധികാരത്തിന്റെ പിൻബലത്തിൽ അമർച്ച ചെയ്യാനുള്ള ഏതൊരു ശ്രമവും പ്രതിരോധിക്കപ്പെടെണ്ടതാണ്. ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യോഗം വിക്ടോറിയ കോളേജ് ഹിസ്റ്ററി അധ്യാപകനും എഴുത്തുകാരനുമായ കെ.രാജൻ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി. ഡോ :കെ.വി.മനോജ്, ജോതിഷ് പുത്തൻസ്, ശിവദാസ് കോങ്ങാട്,ജെയ്സൺ ചാക്കോ, ബിനോയ് കരിയാട്ട്, റാണി.വി, കലാധരൻ ഉപ്പുംപാടം, റാഫി ജൈനിമേട്, ബഷീർ പൂച്ചിറ, രാജേഷ്.ജി, ബൈജു മാങ്ങോട്ടിൽ എന്നിവർ സംസാരിച്ചു.

English summary
Palakkad Local News about samsakara sahithi on right to write.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X