പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യുതി ലഭ്യതയിൽ കുറവ്: സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണത്തിന് സാധ്യത,

  • By Desk
Google Oneindia Malayalam News

പാലക്കാട്: കേന്ദ്രപൂളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിൽ താൽച്ചറിൽ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. അയതിനാൽ വൈകിട്ട് ആറുമുതൽ ഒൻപത് വരെയുള്ള സമയങ്ങളിൽ വൈദ്യുത നിയന്ത്രണമുണ്ടാകും. പലയിടത്തും പല സമയങ്ങളിലായി 15, 20 മിനിറ്റായിരിക്കും നിയന്ത്രണം.

ഇത് കൂടാതെ ലോവർപെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കൽ, മണിയാർ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലായിരിക്കുകയാണ്. ഇവ പുനർനിർമിച്ച് ഉല്പാദനം പുനരാരംഭിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

electricityscarcity-1

ഈ അനിവാര്യ സാഹചര്യങ്ങൾ സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിൽ എകദേശം 700 മെഗാവാട്ടിലധികം കുറവിലേക്ക് നയിച്ചിട്ടുണ്ട്.ഈ കുറവ് കമ്പോളത്തിൽ നിന്നും വാങ്ങി പരിഹരിക്കാൻ എല്ലാ വിധ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. എതെങ്കിലും കാരണവശാൽ വൈകുന്നേര സമയങ്ങളിലെ വൈദ്യുതി ആവശ്യകതക്ക് അനുസൃതമായി വൈദ്യുതി ലഭ്യമാകാതെ വരുന്ന പക്ഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

English summary
palakkad local news about scarcity of electricity in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X