അധ്യാപക ദിനം: ദേശീയ അധ്യാപക അവാർഡ് ജേതാവിനെ ആദരിച്ച് മോയൻസ് സ്കൂൾ
പാലക്കാട്: അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവ് നാരായണൻകുട്ടി മാഷിനെ ആദരിച്ചു. ഗവ.മോയൻ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ നാരായൺകുട്ടി മാഷിനെ പൊന്നാട അണിയിച്ചു. അതോടൊപ്പം തന്നെ സ്കൂൾ പ്രിൻസിപ്പാളിനും മറ്റധ്യാപകർക്കും കുട്ടികൾ ആശംസാ കാർഡുകളും പേപ്പർ പേനകളും സമ്മാനിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ അനിൽ.പി. അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ സുജിത സ്വാഗതവും എൻ.എസ്.എസ് .വൊളന്റിയർ ഷഹന നന്ദിയും പറഞ്ഞു. സ്കൂൾ എച്ച്.എം. ജോസ് ഡാനിയൽ, അധ്യാപകരായ വാസുദേവൻ ,രാജേഷ് തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications