പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജിനോടു ചേർന്നുള്ള പാർശ്വ സംരക്ഷണ ഭിത്തി തകർന്നു: സംഭവം പാലക്കാട്

  • By Desk
Google Oneindia Malayalam News

പാലക്കാട്: വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജിനോടു ചേർന്നുള്ള പാർശ്വ സംരക്ഷണ ഭിത്തി ഇന്ന് പുലർച്ചെ തകർന്നു വീണു. ഏതാണ്ട് 50 മീറ്റർ പാർശ്വഭിത്തി പൂർണ്ണമായും അടർന്നുവീണു കഴിഞ്ഞു. ബാക്കിയുള്ള ഭാഗത്തും ബലക്ഷയമുണ്ട്. പ്രധാന സ്ട്രക്ച്ചറിന്റെ തൊട്ടടുത്ത് വരെയുളള ഭിത്തിയാണ് തകർന്നിരിക്കുന്നത് എന്നതിനാൽ സംഗതി ഗൗരവമുള്ളതാണ്. അടിയന്തര പുനർനിർമ്മാണത്തിന് ഒരു കോടി രൂപയെങ്കിലും ചെലവ് വരുമെന്ന് സ്ഥലത്തുള്ള ഉദ്യോഗസ്ഥർ പറയുന്നു.


ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസിനെ വി.ടി.ബൽറാം എം എൽ എ നേരിൽക്കണ്ട് ചർച്ച നടത്തി കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തി. ജില്ലയുടെ ചുമതലയുള്ള മന്ത്രി ശ്രീ എ കെ ബാലനേയും കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. അടിയന്തര ഇടപെടൽ നടത്താമെന്ന് മന്ത്രി മാത്യു ടി തോമസ് ഉറപ്പു നൽകിയിട്ടുണ്ട്. പിന്നീട് ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ചീഫ് എഞ്ചിനീയർ എന്നിവരുമായും ചർച്ച നടത്തി.

velliyankalluregulatorcumbridge-

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലുൾപ്പെടുത്തി പാർശ്വഭിത്തിയുടെ പുനർനിർമ്മാണം അടിയന്തര സ്വഭാവത്തോടു കൂടി ഏറ്റെടുക്കാനാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സൂപ്രണ്ടിംഗ് എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ നാളെ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കും. പ്രത്യേക കേസായി കണ്ട് മറ്റ് നടപടിക്രമങ്ങൾ പരമാവധി ലഘൂകരിക്കാമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും പറഞ്ഞിട്ടുണ്ട്.

13 വർഷം മുൻപാണ് പദ്ധതി കമ്മീഷൻ ചെയ്തത്. യുഡിഎഫ് സർക്കാറിന്റെ സമയം വരെ വർഷാവർഷം മെയിന്റനൻസിനായി പണം അനുവദിപ്പിക്കാൻ സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി വെളളിയാങ്കല്ല് മാത്രമല്ല, കേരളത്തിലെ മൈനർ ഇറിഗേഷൻ വകുപ്പിലെ മിക്ക റഗുലേറ്ററുകൾക്കും മറ്റും കാര്യമായ സിവിൽ, മെക്കാനിക്കൽ മെയിന്റനൻസ് പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വെള്ളിയാങ്കല്ലിലെ ഷട്ടറുകൾ പലതും സുഗമമായി ഉയർത്താനോ താഴ്ത്താനോ കഴിയാത്തതിന്റെ കാരണവും ഇങ്ങനെ യഥാസമയം മെയിന്റനൻസ് നടത്താത്തതാണ്.

വെള്ളിയാങ്കല്ല് പാലത്തിന്റെ കീഴിലെ ഏപ്രണുകളിലും കാര്യമായ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. പാലത്തിന്റെ സുരക്ഷക്ക് ഇത് ഭീഷണി ഉയർത്തുന്ന അവസ്ഥയാണുള്ളത്. ഇതിന്റെ പരിഹാരത്തിനായി ഏതാണ്ട് 15 കോടി രൂപയുടെ ഒരു നവീകരണ പദ്ധതിയും സർക്കാരിന്റെ അനുമതി കാത്ത് കിടക്കുകയാണ്. നിയമസഭയിലും സബ്ജക്റ്റ് കമ്മിറ്റിയിലും ഇക്കാര്യം നിരന്തരമായി ഉന്നയിച്ചു പോരുന്നുണ്ടെങ്കിലും ഫലമുണ്ടാവുന്നില്ല. ഇനിയെങ്കിലും ഇതിനായി ഫണ്ട് അനുവദിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
palakkad local news about wall of velliyankallu regulator cum bridge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X