പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു: മുന്നറിയിപ്പ് നൽകി, വാളയാർ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രതൈ!

  • By Desk
Google Oneindia Malayalam News

പാലക്കാട്: വാളയാർ ഡാം തുറക്കുന്നത് സംബന്ധിച്ച് ഒന്നാമത്തെ മുന്നറിയിപ്പ് നൽകി. ഇടവേളയ്ക്കു ശേഷം വാളയാർ ഡാമിന്റെ തമിഴ്നാട് ഒഴിയുള്ള വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഡാം തുറക്കാൻ സാധ്യതയുണ്ട്. അതിനാൽ വാളയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

walayardam-1

ഡാമിന്റെ മൊത്തം സംഭരണ ശേഷി 203 മീറ്ററാണ്. നിലവിൽ 202 മീറ്റർ ആണ് ജലനിരപ്പ്. 202. 30 മീറ്ററിൽ എത്തിയാൽ രണ്ടാമത്തെ മുന്നറിയോപ്പോടെ ഡാം തുറക്കുന്നതായിരിക്കും. 66 അടി ആകെ സംഭരണ ശേഷി ഇത് ഇന്നലെ 63.45 ആയതോടെയാണ് ഒന്നാമത്തെ മുന്നറിയിപ്പ് നൽകിയത്.64 ആകുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പും നൽകും 64.50 ആകുമ്പോൾ ഡാം തുറക്കും. ചുണ്ണാമ്പുക്കൽ തോട്-വേലന്താവളം-മേനോൻ പാറ പുഴ- നരകം പുള്ളിയിൽ വച്ച് കോരയാറിലേക്ക് കലരും. പിന്നിട് കൊട്ടേക്കാട് വഴി മുക്കൈ പുഴയിലേക്കും- കൽപാത്തി പുഴ വഴി ഭാരതപുഴയിലേക്ക് ചേരും.
English summary
Palakkad Local News about warning on walayar dam water level.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X