പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീൽ ചെയർ മോട്ടിവേറ്റർ ഗണേഷ് കൈലാസ് കുട്ടികളുമായി സംവദിച്ചു, എത്തിയത് ജീവിതം പഠിപ്പിക്കാന്‍!

  • By Desk
Google Oneindia Malayalam News

പാലക്കാട്: തീക്ഷ്ണമായ ജീവിതാനുഭവത്തിലൂടെയും മോട്ടിവേഷൻ ക്ലാസ്സുകളിലൂടെയും ശ്രദ്ധേയനായ വീൽ ചെയർ മോട്ടിവേഷൻ സ്പീക്കർ ഗണേഷ് കൈലാസ് വിദ്യാർത്ഥികളുമായി സംവദിക്കാൻ എത്തി. ദർശന കോളേജ് ദ്യാർത്ഥികൾക്കും കരിമ്പ ഹൈസ്‌കൂൾ സ്റ്റുഡന്റസ് പോലീസ് കേഡറ്റിനുമായി കല്ലടിക്കോട് ജനമൈത്രി പോലീസ് സംഘടിപ്പിച്ച മോട്ടിവേഷൻ പ്രോഗ്രാമാണ് കോളേജ് ഹാളിൽ നടന്നത്.

മനസ്സിനെ സജീവമാക്കി പ്രതിസന്ധികളോടു പൊരുതുന്ന വീൽചെയർ മോട്ടിവേറ്റർ ഗണേഷ് ജീവിതാനുഭവങ്ങളുടെ പൊള്ളുന്ന അവതരണം കുട്ടികൾക്ക് നവ്യാനുഭവമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാന്ത്വന ചികിത്സാലയങ്ങളിലും വീൽ ചെയറിൽ സഞ്ചരിച് വാക്കുകളിലൂടെ പ്രചോദിപ്പിക്കുന്ന തിരക്കിലാണ് ഗണേഷ്. ജീവിതം തകര്‍ക്കാനെത്തിയ അപകടത്തിന്റെ ഓര്‍മ്മകളില്‍ ഒരു നിമിഷം പോലും തളരാനും തോല്‍ക്കാനും തയ്യാറാകാത്ത മനസ്സും ശരീരവുമായാണ് ഗണേഷ് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനെത്തിയത്.

motivationalclass-

അംഗപരിമിതര്‍ക്കും നിരാശയുടെ ചക്രകസേരയില്‍ ജീവിതം ചുരുങ്ങിപോയവര്‍ക്കും പ്രചോദനമാവാനാണ് ഗണേഷ് തന്റെ ജീവിതം വിദ്യാർത്ഥികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതും അവരോടൊത്ത് സംവദിക്കുന്നതും. വാഹനാപകടത്തിൽ അരക്കു താഴെ ചലനമറ്റ കിടപ്പിന് ശേഷമായിരുന്നു ജീവിതത്തിലേക്ക് ഗണേഷിന്റെ തിരിച്ചു വരവ്.ഇപ്പോൾ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും എങ്ങനെ നേരിടാമെന്നു പറഞ്ഞു കൊടുക്കുമ്പോൾ ഗണേഷിന്റെ വാക്കുകൾക്ക് സ്വീകാര്യതയേറുകയാണ്. കല്ലടിക്കോട് എസ് ഐ മനോജ് കെ.ഗോപി മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ജോ.സെക്രട്ടറി രാജേഷ് കല്ലടിക്കോട് അധ്യക്ഷനായി. ജനമൈത്രി സി ആർ ഒ രാജ്നാരായണൻ, പ്രസിഡന്റ് സമദ് കല്ലടിക്കോട്, ദർശന കോളേജ് പ്രിൻസിപ്പൽ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഐസക് തച്ചമ്പാറ, പി.ജി.പ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു.

English summary
Palakkad Local News about wheel chair motivator ganesh kailas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X