പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ജില്ലയിൽ ബാങ്ക് തട്ടിപ്പ്; നിരവധി പേർ പെട്ടു, നഷ്ടമായത് വൻ തുകകൾ...

  • By Desk
Google Oneindia Malayalam News

പാലക്കാട‌്: വീണ്ടും ജില്ലയിൽ ബാങ്കിന്റെ പേരിൽ തട്ടിപ്പ്. എസ്ബിഐയുടെ പേരിൽ വിളിച്ച് അക്കൗണ്ട് നമ്പറും വിശദാംശങ്ങളും വാങ്ങിയാണ് തട്ടിപ്പ്. ജില്ലയിലെ എട്ട‌് പേർക്ക‌് നഷ്ടമായത‌് 2500 മുതൽ 28,000 രൂപ വരെ നഷ്ടമായി. കേരളശേരി എസ‌്ബിഐയിൽ അക്കൗണ്ടുള്ളവർക്കാണ‌് പണം നഷ്ടമായത‌്.

തമിഴ‌് കലർന്ന മലയാളത്തിൽ വീട്ടുകാരുടെ ലാൻഡ‌് ഫോണിലേക്ക‌് വിളിച്ച‌് അക്കൗണ്ട‌് നമ്പറിന്റെ അവസാനത്തെ നാല‌് അക്കം ചോദിച്ചു. പിന്നീട‌് മെബൈൽ നമ്പറിലേക്ക‌് എസ‌്എംഎസ‌് വഴി വന്ന ഒടിപി നമ്പർ ആവശ്യപ്പെട്ടു. ഇത‌് കൊടുത്തു കഴിഞ്ഞ ഉടൻതന്നെ അക്കൗണ്ടിൽനിന്ന‌് പണം പിൻവലിച്ചതായി സന്ദേശം വരികയായിരുന്നു.

Palakkad

അക്കൗണ്ട‌് നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ആവശ്യത്തിലേക്ക‌് എന്ന‌് പറഞ്ഞാണ‌് ഇടപാടുകാരുടെ അക്കൗണ്ട‌് നമ്പർ ആവശ്യപ്പെടുന്നത‌്. മെബൈൽ ഫോണിൽ വിളിക്കാതെ ലാൻഡ‌് ഫോണിൽ വിളിക്കുന്നത‌് എന്തിനാണെന്ന‌് ചിലർ ചോദിച്ചെങ്കിലും മറുപടി തൃപ‌്തികരമായില്ല. കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ വന്നത് ശ്രീലങ്കയിൽ നിന്നാണ് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇവരെ പിടികൂടുന്നതിനെ സംബന്ധിച്ച് പൊലീസിന് ആശയക്കുഴപ്പമുണ്ട്. അന്വേഷണത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്ന് പൊലീസ് പറഞ്ഞു.

അക്കൗണ്ട‌് ഇല്ലാത്തവരുടെ വീടുകളിലെ ലാൻഡ‌് ഫോണിലേക്ക‌് അക്കൗണ്ട‌് നമ്പർ ചോദിച്ച‌് വിളിച്ചതായും പരാതിയുണ്ട‌്. അക്കൗണ്ട‌് നമ്പർ ചോദിച്ച‌് ആര‌് വിളിച്ചാലും അത‌് നൽകരുത‌് എന്ന‌് കാണിച്ച‌് രണ്ട‌് പ്രാവശ്യം ബാങ്ക‌് മാനേജർ പത്രങ്ങളിലൂടെ നോട്ടീസ‌് വിതരണം ചെയ‌്തിരുന്നു. എന്നിട്ടും ഇത്തരത്തിൽ തട്ടിപ്പ‌് അരങ്ങേറിയതോടെ പൊലീസിൽ ബാങ്ക‌് മാനേജർ പരാതി നൽകി. എന്നാൽ ഈ പരാതിയിൽ കേസ‌് എടുത്തിട്ടില്ലെന്ന‌് കോങ്ങാട‌് പൊലീസ‌് അറിയിച്ചു.

ഇടപാടുകരുടെ അക്കൗണ്ട‌് നമ്പർ അന്വേഷിച്ച‌് ബാങ്കിൽനിന്ന‌് ആരും വിളിക്കില്ലെന്ന‌് അധികൃതർ അറിയിച്ചു. ഇടപാടുകാരുടെ ആധാർ ബാങ്കിൽ നേരിട്ട‌് കൊടുത്താൽ മാത്രമെ ലിങ്ക‌് ചെയ്യാനാകൂ. പണം പിൻവലിച്ചത‌് എവിടെ നിന്നെന്ന‌് അറിയാൻ നിലവിൽ മാർഗമില്ല. നെറ്റ‌് ബാങ്കിങ്ങിലൂടെയാണ‌് തട്ടിപ്പ‌് നടന്നതെന്ന‌് സൂചനയുണ്ട‌്. ഇനിയും ഇത്തരം ഫോണുകൾ വന്നാൽ നമ്പർ കൈമാറരുതെന്ന് എസ്ബിഐ പറഞ്ഞു.

English summary
Palakkad Local News about bank loot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X