അന്തർ ജില്ലാ കവർച്ച സംഘം പാലക്കാട് സൗത്ത് പോലീസിന്റെ പിടിയിൽ
പാലക്കാട്: പാലക്കാട് ,തൃശ്ശൂർ ജില്ലക്കൾ കേന്ദ്രികരിച്ചു ബൈക്കക്കളിലും കാറിലും സഞ്ചരിച്ചു കവർച്ച നടത്തുന്ന പാലക്കാട് മമ്പറം സ്വദേശി പ്രമോദ് (32)കൊടുമ്പ് സ്വദേശി സുഭാഷ് (24)ഇവരുടെ സുഹൃത്തുക്കൾ ആയ മമ്പറം സ്വദേശി ആദർശ് (28)കിണാശേരി സ്വദേശി സഞ്ജയ് രാജ് എന്ന സഞ്ജു (27)കൊടുമ്പ് സ്വദേശി മനോജ് എന്ന കിളി മനോജ് (30)എന്നിവരെയാണ് സൗത്ത് പോലീസിന്റെ പിടിയിലായത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി യുടെ നിർദേശപ്രകാരം കോമ്പിങ്ന്റെ ഭാഗമായി സൗത്ത് പോലീസ് SHO R. മനോജ്‌കുമാറിന്റ നേത്രത്വത്തിൽ സൗത്ത് SI മുരളീധരൻ V.S പോലീസ് സംഘവും കിണാശേരിയിൽ വാഹന പരിശോധന നടത്തുമ്പോൾ പ്രമോദും സുഭാഷും പോലീസ് വാഹനം കണ്ടു തിരിഞ്ഞു പോകാൻ ശ്രമികുമ്പോൾ SI യും പോലീസ് പാർട്ടിയും ചേർന്ന് പിടികൂടി യപ്പോൾ വാഹനത്തിന്റെ നമ്പർ വ്യാജമാണ് എന്ന് മനസിലായയി തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തതതിൽ കവർച്ച കളുടെ ചുരളഴിഞ്ഞത്.

പ്രമോദും സുഭാഷും കൂടി 2018 ജൂൺ മാസത്തിൽ ഇന്നോവ കാർ റെന്റിനെടുത്തു പല്ലശ്ശന വഴി സഞ്ചരിച്ച് പല്ലാവൂർ ഭാഗത്തു പാടത്തിനരികെ നിൽക്കുകയായിരുന്ന ഒരു വൃദ്ധ സ്ത്രീയെ കണ്ടു വഴി ചോദിക്കാൻ എന്ന വ്യാജേന പ്രമോദ് ആ സ്ത്രീയുടെ അടുത്ത് ചെന്നു കഴുത്തിൽ ഉള്ള സ്വർണമാല പൊട്ടിച്ചു തുടർന്ന് ജൂൺ മാസത്തിൽ ഇന്നോവ കാർ റെന്റിനെടുത്തു സുഭാഷും പ്രമോദ് ,ഇവരുടെ കൂട്ടുകാരനായ സഞ്ജുവും ചേർന്ന് തൃശൂർ പഴയന്നൂരിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിരുവില്വാമല ക്കടുത്തുള്ള സ്ഥലത്ത് എത്തി അവിടെ ഒരു വീട്ടിൽ ഇരുന്ന വൃദ്ധയായ സ്ത്രീയോട് കുടിക്കാൻ വെള്ളം ചോദിച്ചു വെള്ളം കൊണ്ട് കൊടുത്ത സ്ത്രീയുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിച്ചു അത് കഴിഞ്ഞു ജൂലായ് മാസത്തിൽ തന്നെ ചുവന്ന ബലെനോ കാർ റെന്റിനു എടുത്തു സുഭാഷും പ്രമോദും, കൂട്ടുകാരായ മനോജ്, ജോബിൻ എന്നിവർ ചേർന്ന് ചെറുപുളശേരി അമ്പലപ്പാറ വഴി വന്നു വേങ്ങശ്ശേരി ചെറുമുണ്ടശേരി ഭാഗത്തു വീടിന്റെ മുന്നിൽ മുറ്റമടിക്കാൻ നിന്ന വൃദ്ധയായ സ്ത്രീയുടെ കഴുത്തിൽ കിടന്ന സ്വർണമാല പ്രമോദ് കാറിൽ നിന്ന് ഇറങ്ങി വന്നു പൊട്ടിച്ചു പോയ്യി ,തുടർന്ന് മാല വിറ്റുകിട്ടിയ പൈസ കൊണ്ട് ഒരു കറുപ്പ് പൾസർ Ns ബൈക്ക് വാങ്ങി ബൈക്കു മായി പ്രമോദ് സുഭാഷ് നെമ്മാറ വഴി പോകുമ്പോൾ NSS കോളേജ് നു മുന്നിൽ വച്ച് സ്കൂട്ടറിൽ പോകുന്ന ഒരു സ്ത്രീ യുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിച്ചു അവിടെന്നു അതെ ബൈക്കിൽ നേരെ കുഴൽമന്ദം വന്നു അവിടെന്നു കോട്ടായി വഴി വരുമ്പോൾ പാൽ കൊടുത്തു റോഡരികിലൂടെ നടന്നു വന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന സ്വർണ്ണ മാല പൊട്ടിച്ചു അതിനു അടുത്ത ദിവസം കോങ്ങാട് മുണ്ടൂർ വഴി പോയി മുണ്ടൂർ കൂട്ടുപാത യിൽ വച്ചു ബൈക്കിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചു വന്നു സ്ത്രീയുടെ കഴുത്തിലെ സ്വർണ്ണ മാല പൊട്ടിച്ചു ഈ സംഭവത്തിന്റെ CCTV ദ്രിശ്യങ്ങൾ പ്രചരിക്കുന്നത് അറിഞ്ഞ പ്രതികൾ ചെന്നൈയിലേക്ക് നാടു വിട്ടു പോയിരുന്നു. ഇടക്ക് നാട്ടിൽ വന്നപ്പോഴാണ് പ്രതികളെ പിടിക്കൂടാനായത് .പ്രമോദിനെ കൂടുതൽ ചോദ്യം
ചെയ്തതിൽ 2014 വർഷത്തിൽ എലപ്പുള്ളി, കൊഴിഞ്ഞപാറ റോഡിൽ വെച്ച് പ്രമോദും ആദർശ് എന്ന കൂട്ടുകാരനും ചേർന്ന് ഭർത്താവിന്റെ കൂടെ ബൈക്കിൽ സഞ്ചരിച്ചു സ്ത്രീയുടെ മാല തുടർച്ചയായി രണ്ടു തവണ കവർച്ച ചെയ്തിട്ടുണ്ട്.
കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുക്കാനുണ്ട്.പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മലപ്പുറം ,മഞ്ചേരി ഭാഗത്തേക്ക് മാല പിടിച്ച് പറിക്കായി പ്രതികൾ പോയതായി പറയുന്നുണ്ടെന്നതിനാൽ പ്രതികൾ കൂടുതൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. പാലക്കാട് ടൗൺ സൗത്ത് സി. .ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ സൗത്ത് എസ് ഐ മുരളീധരൻ, SCPO രമേശ് ക്രൈം സ്ക്വാഡ് അംഗങ്ങളായ സാജിദ്.സി.എസ്, സത്താർ സുനീഷ് , ഷാനോസ്, സജീഷ്, തമീം, സൈബർ സെല്ലിലെ ഉദ്യോഗസ്ഥരായ ഷെബിൻ, ഗിരിരാജ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.












Click it and Unblock the Notifications