മഴക്കെടുത്തി; ചന്ദ്രിക പാലക്കാട്-കോയമ്പത്തൂർ എഡിഷൻ ഉദ്ഘാടനപരിപാടി 30ലേക്ക് മാറ്റി
പാലക്കാട്: വ്യാപകമായി നാശനഷ്ടങ്ങൾവിതക്കുകയും നിരവധിപേർക്ക് ജീവഹാനി സംഭവിക്കുകയുംചെയ്ത മഴക്കെടുതി രൂക്ഷമായി തുടരുകയും നാടെങ്ങും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ചന്ദ്രിക പാലക്കാട്-കോയമ്പത്തൂർ എഡിഷന്റെ ഔപചാരിക ഉദ്ഘാടന പരിപാടികൾ ആഗസ്റ്റ് 30ലേക്ക് മാറ്റിയതായി മാനേജിങ് ഡയരക്ടറും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങൾ അറിയിച്ചു.
മുൻ നിശ്ചയപ്രകാരം ആഗസ്റ്റ് 15 മുതൽ പത്രം പാലക്കാട് നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങുമെന്നും തങ്ങൾ പറഞ്ഞു. 30നു മൂന്നു മണിക്ക് പാലക്കാട്ടാണ് ഉദ്ഘാടന പരിപാടികൾ. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടരി പികെ കുഞ്ഞാലിക്കുട്ടി എം പി, ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ്സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. എ മജീദ് തുടങ്ങിയവരുടെ സാനിധ്യത്തിൽ ചേർന്ന പ്രത്യേക യോഗമാണു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും പാർട്ടി അംഗങ്ങൾ സന്നദ്ധസേനയായി തുടർ ദിവസങ്ങളിലും ജാഗ്രതയോടെ കർമരംഗത്തുണ്ടാകണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു. സഹായിക്കാൻ ആരുമെത്താത്തതിന്റെ പേരിൽ ഒരാളും ഒറ്റപ്പെട്ടുപോവരുത്. അടിയന്തരഘട്ടങ്ങളിൽ ഓടിയെത്താനാവും വിധം പാർട്ടിപ്രവർത്തകർ സജ്ജരായിരിക്കണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications