പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുത്തി; ചന്ദ്രിക പാലക്കാട്‌-കോയമ്പത്തൂർ എഡിഷൻ ഉദ്ഘാടനപരിപാടി 30ലേക്ക് മാറ്റി

  • By Desk
Google Oneindia Malayalam News

പാലക്കാട്: വ്യാപകമായി നാശനഷ്ടങ്ങൾവിതക്കുകയും നിരവധിപേർക്ക്‌ ജീവഹാനി സംഭവിക്കുകയുംചെയ്ത മഴക്കെടുതി രൂക്ഷമായി തുടരുകയും നാടെങ്ങും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത്‌ ചന്ദ്രിക പാലക്കാട്‌-കോയമ്പത്തൂർ എഡിഷന്റെ ഔപചാരിക ഉദ്ഘാടന പരിപാടികൾ ആഗസ്റ്റ്‌ 30ലേക്ക്‌ മാറ്റിയതായി മാനേജിങ്‌ ഡയരക്ടറും മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലിശിഹാബ്‌ തങ്ങൾ അറിയിച്ചു.

<strong>വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപില്‍ 13.916 പേര്‍; ക്ഷീരമേഖലയില്‍ 10 കോടിയുടെ നഷ്ടം; കാരാപ്പുഴ ഇടതുകര കനാല്‍ തകര്‍ന്നു</strong>വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപില്‍ 13.916 പേര്‍; ക്ഷീരമേഖലയില്‍ 10 കോടിയുടെ നഷ്ടം; കാരാപ്പുഴ ഇടതുകര കനാല്‍ തകര്‍ന്നു

മുൻ നിശ്ചയപ്രകാരം ആഗസ്റ്റ്‌ 15 മുതൽ പത്രം പാലക്കാട്‌ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങുമെന്നും തങ്ങൾ പറഞ്ഞു. 30നു മൂന്നു മണിക്ക്‌ പാലക്കാട്ടാണ്‌ ഉദ്ഘാടന പരിപാടികൾ. മുസ്ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടരി പികെ കുഞ്ഞാലിക്കുട്ടി എം പി, ഉന്നതാധികാര സമിതിയംഗം പാണക്കാട്‌ സയ്യിദ്‌സാദിഖലി ശിഹാബ്‌ തങ്ങൾ, സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. എ മജീദ്‌ തുടങ്ങിയവരുടെ സാനിധ്യത്തിൽ ചേർന്ന പ്രത്യേക യോഗമാണു ഇത്‌ സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌.

Palakkad

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും പാർട്ടി അംഗങ്ങൾ സന്നദ്ധസേനയായി തുടർ ദിവസങ്ങളിലും ജാഗ്രതയോടെ കർമരംഗത്തുണ്ടാകണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു. സഹായിക്കാൻ ആരുമെത്താത്തതിന്റെ പേരിൽ ഒരാളും ഒറ്റപ്പെട്ടുപോവരുത്‌. അടിയന്തരഘട്ടങ്ങളിൽ ഓടിയെത്താനാവും വിധം പാർട്ടിപ്രവർത്തകർ സജ്ജരായിരിക്കണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു.

English summary
Palakkad Local News about Chandrika Palakkad edition inaguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X