പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പനിവന്നാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ഡിഎംഒ എലിപ്പനി സാധ്യത കണക്കിലെടുത്ത് അടിയന്തിര നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഈ ദിവസങ്ങളില്‍ കണ്ടുവരാന്‍ സാധ്യതയുളള വിറയലോടുകൂടിയ പനിയും ശരീരവേദനയും എലിപ്പനിയാകാമെന്നുളളതിനാല്‍ ഒരിക്കലും സ്വയം ചികിത്സ പാടില്ലെന്ന് പാലക്കാട് ഡി.എം.ഒ(ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ അടിയന്തിര ചികിത്സ തേടണമെന്ന് ഡി.എം.ഒ നിര്‍ദ്ദേശിക്കുന്നു.

leptospirosis

ചികിത്സ തേടുന്നതിലുളള കാലതാമസം രോഗം ഗുരുതരമാക്കാനും മരണം വരെ സംഭവിക്കാനും ഇടയാക്കുമെന്ന് ഡി.എം.ഒ മുന്നറിപ്പ് നല്‍കുന്നു. വെളളപ്പൊക്കത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തോടുകളിലും വയലുകളിലും കുളങ്ങളിലും ഓടകളിലും ഇറങ്ങിയ., കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഉണ്ടാകുന്ന പനി എലിപ്പനി ആകാമെന്ന സാധ്യത തള്ളികളയാനാകില്ല.

എലിപ്പനി; പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ച രണ്ട് പേർ മരിച്ചു എലിപ്പനി; പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ച രണ്ട് പേർ മരിച്ചു

Recommended Video

cmsvideo
Morning News Focus : മഹാപ്രളയത്തിന് പിന്നാലെ പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം

അതിനാലാണ് ഡി.എം.ഒ അടിയന്തിര നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് മറ്റ് എലിപ്പനിരോഗലക്ഷണങ്ങള്‍.

English summary
Palakkad Local News:dmo adviced to take proper precautions for fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X