പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് വ്യാജ ചെക്കുമായി രണ്ട് പേർ പിടിയിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: കുന്നത്തൂർ മേടിലെ എസ് ബി ഐ ബ്രാഞ്ചിൽ 49 ലക്ഷം രൂപയുടെ ചെക്ക് മാറാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേർ ടൗൺ സൗത്ത് പോലീസ് പിടിയിലായി.
മേപ്പറമ്പ് കാദർ മക്കാർമൻസിൽ അഹ്‌മദ്‌ ഷാ പാലക്കാട്, മലപ്പുറം വാണിയമ്പലം മുനീർ (28) എന്നിവരാണ് പിടിയിലായത്.ഈ ചെക്ക് മാറ്റുവാൻ വേണ്ടിയാണ് രണ്ട് പേർ ബാങ്കിനെ സമീപിച്ചത്. സംശയം തോന്നിയ ബാങ്ക് മാനേജർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ദുരന്ത മുഖത്തും രാഷ്ട്രീയ മുതലെടുപ്പുമായി ആര്‍എസ്എസ്.. മന്ത്രി വിഎസ് സുനില്‍ കുമാര്‍ കാര്യവാഹകെന്ന്ദുരന്ത മുഖത്തും രാഷ്ട്രീയ മുതലെടുപ്പുമായി ആര്‍എസ്എസ്.. മന്ത്രി വിഎസ് സുനില്‍ കുമാര്‍ കാര്യവാഹകെന്ന്

പ്രതികളെ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ടൗൺ സൗത്ത് സി.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 4,00,00,000 രൂപ വിലവരുന്ന ഡയമണ്ട് ആണെന്ന് പറഞ്ഞ് പ്രത്യേകതരം കല്ല് കാണിച്ചു കൊടുത്ത് പലതവണയായി 82,00,000 രൂപ പറ്റിച്ച പ്രതി അറസ്റ്റിലായിരുന്നു.

cheque

60 ലക്ഷം, 22 ലക്ഷം എന്നിങ്ങനെ രണ്ടു തവണയായി 82 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. പരാതി കിട്ടിയതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് സി ഐ ടി.പി. ഫര്‍ഷാദ്, എസ് ഐ വിപിന്‍ കെ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചെര്‍പ്പുളശ്ശേരി ഇരുമ്പലശ്ശേരി നെല്ലായ സ്വദേശിയായ അബ്ദുള്‍ അസീസ് (62) എന്നയാളെ ചെര്‍പ്പുളശ്ശേരി വച്ച് അറസ്റ്റ് ചെയ്തത്.

English summary
fake cheque Two people have been arrested in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X