പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ബസ് ഡ്രൈവറില്‍ നിന്ന് പിഴ ഈടാക്കി

  • By Desk
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡൈവറില്‍ നിന്ന് ജോയിന്റ് ആര്‍ടിഒ പിഴയീടാക്കി. പള്ളി തെക്കേതില്‍ എന്ന ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് ആലത്തൂര്‍ ജോയന്റ് ആര്‍ടിഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചത്. വടക്കഞ്ചേരി തേനിടുക്കിലെ ഐഎച്ച്ആര്‍ഡി കോളജിലെ ആലത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയോടാണു ഡ്രൈവർ മോശമായി പെരുമാറിയത്.

palakkadmap-

കുട്ടിയെ സ്‌റ്റോപ്പില്ലാത്തിടത്ത് ഇറക്കിവിടുകയും ചെയ്തു. ബസ് തേനിടുക്കില്‍ നിര്‍ത്തില്ല എന്ന് പറഞ്ഞ് കുട്ടിയെ ചെറുപുഷ്പം സ്‌റ്റോപ്പിനും റോയല്‍ ജംഗ്ഷനുമിടയില്‍ ഇറക്കിവിട്ടുവെന്നും അവിടെ നിന്ന് ഓട്ടോയില്‍ കോളജിലേക്ക് യാത്ര ചെയ്യേണ്ടതായി വന്നുവെന്നുമാണു പരാതി. ജോയന്റ് ആര്‍ടിഒ ബസ് ഡ്രൈവറെ വിളിച്ചു വരുത്തി താക്കീത് ചെയ്ത ശേഷമാണു നിയമപരമായ നടപടി സ്വീകരിച്ചത്.1000 രൂപയാണ് പിഴയീടാക്കിയത്.ഇനിയൊരു പരാതി ലഭിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

English summary
palakkad local news fine imposed from bus driver regarding molestation charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X