പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധികാരി വർഗം കണ്ണടയ്ക്കുന്നു... ഇരവാലന്മാർക്ക് നീതികിട്ടുന്നില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

  • By Desk
Google Oneindia Malayalam News

പാലക്കാട്: കൊല്ലങ്കോട് നമ്പർ രണ്ട് വില്ലേജ് ഓഫിസിനു മുൻപിൽ വർഗ്ഗ സർട്ടിഫിക്കറ്റിനു വേണ്ടി സമരം ചെയ്യുന്ന ഇരവാലൻ സമുദായക്കാർക്ക് ഉടൻ വർഗ്ഗ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് റഷാദ് പുതുനഗരം ആവശ്യപ്പെട്ടു. പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനാൽ വ്യക്തിഗത ആനുകൂല്യങ്ങളോ, വികസന പ്രവർത്തനങ്ങളുടെ ഗുണങ്ങളോ നിലവിൽ പുത്തൻ പാടം, കാട്ടുശ്ശേരി ഊരുകളിലെ ഇരവാലർക്ക് ലഭ്യമാകുന്നില്ല.

150 ഓളം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോർത്ഥികൾക്ക് വർഗ്ഗ സർട്ടിഫിക്കറ്റ് ഇല്ലാത്തത്തതിനാൽ ഉദ്യോഗം നഷ്ടപ്പെടുകയാണ്. കാലങ്ങളായി ഭരണകൂടവും, ഉദ്യോഗസ്ഥ ലോബിയും. പിന്നോക്ക സമുദായങ്ങളോട് കാണിക്കുന്ന വിവേചനത്തിന്റെ ഭാഗമാണ് ഇത്. 205 ദിവസം പിന്നിട്ട അനിശ്ചിതകാല സത്യാഗ്രഹ സമരപന്തലും, ഊരും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ നേതാക്കൾ സന്ദർശിച്ചു.

Palakkad

ജില്ലാ വൈസ് പ്രസിഡണ്ട് പി.ഡി. രാജേഷ്, സെക്രട്ടറി സതീഷ് മേപ്പറമ്പ്, കമ്മിറ്റിയംഗങ്ങളായ അക്ബർ അലി കൊല്ലങ്കോട്, അഫ്‌സൽ മജീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. സമരം 205 ദിവസം പിന്നിട്ടിട്ടും അധികൃതർ ഇത് വരെ റിപ്പോർട്ട്‌ സമർപ്പിക്കാത്ത വേളയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും എന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ വൈസ് പ്രസിഡന്റ്‌ പി.ഡി. രാജേഷ് കൂട്ടിചേർത്തു.

English summary
Palakkad Local News about fraternity movement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X