വിക്ടോറിയ കോളേജ് മെമ്പർഷിപ്പ് ഉദ്ഘാടനം തടയല്‍: എസ്എഫ്ഐക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്: വിക്ടോറിയ കോളേജിൽ ഫ്രറ്റേണിറ്റിയുടെ മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനം തടയാൻ എസ്.എഫ്.ഐ ശ്രമിച്ചത് ജനാധിപത്യത്തെ ഭയക്കുന്നതു മൂലമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം ആരോപിച്ചു. കൊടിമരം നാട്ടിയതിനെതിരെ ഫ്രറ്റേണിറ്റി പ്രവർത്തകരോട് തട്ടിക്കയറുകയും പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രവർത്തകർക്കു നേരെ കൈയേറ്റം നടത്തുകയും ചെയ്തതിലൂടെ ഏകമുഖമായ കാമ്പസാണ് എസ്.എഫ്.ഐയുടെ ലക്ഷ്യമെന്ന് കാണാൻ സാധിക്കും. എന്നാൽ കാമ്പസുകളിൽ ബഹുസ്വരതയും നവജനാധിപത്യവും കെട്ടിപ്പടുക്കാൻ ഫ്രറ്റേണിറ്റി മുന്നിട്ടിറങ്ങുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസിലെ വിദ്യാർത്ഥികൾക്ക് മെമ്പർഷിപ് കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീർ ഷാ " അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവജനാധിപത്യ കാമ്പസുകൾ സൃഷ്ടിക്കുക " കാമ്പയിന്റെ ജില്ല തല ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ അഷ്ഫാഖ്,ഹംന എന്നിവർ നേതൃത്വം നൽകി.

നേരത്തെ പരിപാടി തടയാനായി എസ്.എഫ്.ഐ ശ്രമിച്ചതിനിടെ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീർ ഷാ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം, ത്വാഹ മേപ്പറമ്പ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. പോലീസിന്റെ അന്യായ അറസ്റ്റിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജാമ്യത്തിൽ ഇറങ്ങിയ നേതാക്കൾക്ക് സ്വീകരണം നൽകി.












Click it and Unblock the Notifications