കഞ്ചാവുമായി കോളജ് വിദ്യാർത്ഥി പിടിയിൽ; കടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ബസ്സിൽ...
പാലക്കാട്: കുഴൽമന്ദം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജി. ഉദയകുമാറും സംഘവും ചിതലിയിൽ നടത്തിയ വാഹന പരിശോധനയിൽ പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന KSRTC ബസിൽ 750 ഗ്രാം കഞ്ചാവ് കടത്തികൊണ്ടു വന്നതിന് എറണാകുളം മട്ടാഞ്ചേരി സ്വദേശി മഹേഷ് (20) നെ അറസ്റ്റ് ചെയ്തു.
ഇയാൾ എറണാകുളത്തെ ഒരു പ്രശസ്ത കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇയാളുടെ ഉപഭോക്താക്കൾ അധികവും കോളജ് വിദ്യാർത്ഥികളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തോളം തവണ ഇയാൾ പാലക്കാട് നിന്നും കഞ്ചാവ് കടത്തി കൊണ്ടു പോയതായി എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് കഞ്ചാവ് നൽകിയ പാലക്കാട് ചന്ദ്രനഗർ സ്വദേശി റിച്ചാർഡ് എന്നയാളെ കുറിച്ചും എക്സൈസ് അന്വെഷണം തുടങ്ങി.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജി. ഉദയകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി. രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ വൈ. സെയ്ദ് മുഹമ്മദ്, സി.എൻ. മനോജ് കുമാർ, എം. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് , മധു, പ്രവീൺ, വിനീത്, ശ്രീലത ഡ്രൈവർ രാധാകൃഷണൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications