കെട്ടിടത്തിന് ബലക്ഷയം... ജില്ലാ ആസ്ഥാനത്തെ ലാന്റ് ട്രിബ്യൂണൽ ചിറ്റൂരിലേക്ക് മാറ്റാൻ നീക്കം
പാലക്കാട്: ജില്ലാ ആസ്ഥാനത്തെ ലാന്റ് ട്രിബ്യൂണൽ ചിറ്റൂരിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. കോട്ടയുടെ അകത്ത് സ്ഥിതി ചെയ്യുന്ന ട്രിബ്യൂണൽ കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയാണ് ചിറ്റൂരിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവു് ഇന്നോ നാളെയോ പുറത്തിറങ്ങും.
ജില്ലയിൽ പാലക്കാടും ഒറ്റപ്പാലത്തുമായി രണ്ട് ലാന്റ് ട്രിബ്യൂണലുകളാണ് നിലവിലുള്ളത്. പാലക്കാട് താലൂക്കിലെ 26 വില്ലേജും ചിറ്റൂർ താലൂക്കിലെ 30 വില്ലേജും പാലക്കാടും ബാക്കി നാലു താലൂക്ക്കൾ ഒറ്റപ്പാലത്തിന്റെയും പരിധിയിലാണ്. 60 മുതലുള്ള പട്ടയരേഖകൾ സൂക്ഷിക്കുന്ന റിക്കോർഡ് റൂമുകളും ഈ ഓഫിസിലാണ്.'

പാലക്കാട് ഓഫിസ് ചിറ്റൂരിലേക്ക് മാറ്റുന്നത് പാലക്കാട് താലൂക്കിലെ കോങ്ങാട് വരെയുള്ള പഞ്ചായത്തുകൾക്ക് തിരിച്ചടിയാവും. ടൗൺ പ്ലാനിങ്ങ് ഓഫീസ് നിർമ്മാണം പൂർത്തിയാവുകയും പി.എസ്.സി.ഓഫീസ് നിർമാണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ നിലവിൽ കലട്രേറ്റിനകത്ത് ഈ രണ്ട് ഓഫീസുകളും പ്രവർത്തിക്കുന്ന സ്ഥലം ലാന്റ് ട്രിബ്യൂണലിന് അനുവദിക്കണം.
സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ട കെട്ടിടമുടമസ്ഥരെ സമീപിച്ചും, കോടതിയിൽ നിയമ നടപടികൾ നേരിടുന്നതും, രേഖകൾക്രിത്രിമം ഉള്ളതുമായ കെട്ടിടങ്ങളും ചുളുവിലക്ക് സ്വന്തമാക്കുന്ന മാഫിയ സംഘത്തിന്റെ പ്രവർത്തനം പാലക്കാട് നഗരത്തിൽ സജീവമാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നു. ഇവർക്ക് മൂക്കുകയറിടാന്നോ തള്ളിപ്പറയാനോ എല്ലാ രാഷ്ടീയ പ്രസ്ഥാനങ്ങളും തയ്യാറാവണം.












Click it and Unblock the Notifications