പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് കനത്ത മഴ തുടരുന്നു: മലമ്പുഴ ഡാം നിറയാറായി, ഡാം ഉടൻ തുറക്കം, ജലനിരപ്പ് 115.06 മീറ്റര്‍!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: മലമ്പുഴ ഡാം വർഷങ്ങൾക്ക് നിറയുന്നു. നാല് വർഷത്തിന് ശേഷം ഡാം ഉടൻ തുറക്കും. ശക്തമായി തുടരുന്ന മഴയിൽ ജില്ലയിൽ ‌അണക്കെട്ടുകളിൽ വെള്ളം പരമാവധി ജലനിരപ്പിനോട‌് അടുക്കുകയാണ്. ആളിയാർ തുറന്നു. മലമ്പുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററോട‌് അടുക്കുകയാണ‌്.

malampuzhadam

മഴ ശക്തമായി തുടരുകയാണെങ്കിൽ നാളെ ഡാം തുറന്നേക്കും. ഞായറാഴ്ച വൈകിട്ട്‌ ഡാമിലെ ജലനിരപ്പ‌് 113.45 മീറ്ററാണ‌്. ജലനിരപ്പ‌് 113 മീറ്റർ എത്തിയ കഴിഞ്ഞ ദിവസം ആദ്യ മുന്നറിയിപ്പ‌് നൽകിയിരുന്നു. 114 മീറ്റർ എത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ‌് നൽകുമെന്നും പിന്നീട‌് ഷട്ടർ തുറക്കുമെന്നും എക‌്സിക്യുട്ടീവ‌് എൻജിനിയർ എസ‌്.എസ‌്. പത്മകുമാർ പറഞ്ഞു. ജലനിരപ്പ‌് ഉയർന്നതിനെത്തുടർന്ന‌് മംഗലം ഡാം കഴിഞ്ഞ ആ‌ഴ‌്ച തുറന്നിരുന്നു. 77.88 മീറ്റർ പരമാവധി ജലനിരപ്പുള്ള ഡാമിൽ നിലവിൽ 76.8 മീറ്റർ ജലനിരപ്പ‌ുണ്ട‌്.
palakkadmap-

108.204 മീറ്റർ പരമാവധി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ ശനിയാഴ‌്ചത്തെ ജലനിരപ്പ‌് 104.85 മീറ്ററാണ‌്. വാളയാറിൽ പരമാവധി ജലനിരപ്പ‌ായ 203 മീറ്ററാകാൻ ഇനി 3.02 മീറ്റർ വേണം. മീങ്കരയിൽ ശനിയാഴ‌്ച ജലനിരപ്പ‌് 152.98 മീറ്ററാണ‌്. പരമാവധി ജലനിരപ്പ‌് 156.36 ആണ‌്. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ‌് ഉയർന്നിട്ടില്ല.

ഡാമിലെ ജലനിരപ്പ‌് ഉയരുന്നതിൽ സമീപത്തെ ജനങ്ങൾക്ക‌് ഭീതി വേണ്ടന്ന‌ും അധികൃതർ അറിയിച്ചു. മൈക്ക‌് അനൗൺസ‌്മെന്റ‌് അടക്കമുള്ള മുന്നറിയിപ്പ‌് നൽകിയ ശേഷം പകൽ സമയത്ത‌് മാത്രമേ ഷട്ടറുകൾ തുറക്കു. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക‌് കൃത്യമായ മുന്നറിയിപ്പ‌ും നൽകും. അപകട സാധ്യതയുള്ള പ്രദേശങ്ങ‌ളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനും ജില്ലാ ഭരണകൂടം നടപടി തുടങ്ങി.

English summary
Palakkad Local News malambuzha dam water level.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X