കെട്ടിടനിര്‍മ്മാണ തൊഴിലാളികളുടെ മൊബൈല്‍ മോഷണം തൊഴിലാക്കിയ പ്രതി പിടിയില്‍:
പാലക്കാട്: കെട്ടിടനിര്‍മ്മാണ തൊഴിലാളികളുടെ മൊബൈല്‍ മോഷണം തൊഴിലാക്കിയ പ്രതി പിടിയില്‍. ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം എസ്ഐമാരായ സികെ രാജേഷ്, റോയ് ജോര്‍ജ്ജ്, എഎസ്ഐ ബാലസുബ്രഹ്മണ്യം, എസ് സിപിഒ ബിനോയ്, സിപിഒമാരായ പ്രശാന്ത്, റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെല്ലായ പാറക്കല്‍തൊടി നിയാമുദ്ദീന് എന്ന ശിഹാബ് ആണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് എസ്ഐയും സംഘവും പ്രതിയെ പിടികൂടിയത്.

ചെര്‍പ്പുളശ്ശേരി സ്റ്റേഷന് പരിധിയിലുള്ള മരമില്ലില്‍ നിന്ന് മരം മോഷ്ടിച്ച കേസില്‍ റിമാന്റിലായിരുന്ന പ്രതി കഴിഞ്ഞ മെയ് 30ന് ജാമ്യത്തിലിറങ്ങിയിരുന്നു. മോഷ്ടിച്ച മൊബൈലുകള്‍ ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ മൊബൈല്‍ കടകളില്‍ വില്‍ക്കുകയാണ് പ്രതി ചെയ്യുന്നത്. സംശയിക്കാതിരിക്കാന്‍ കൃത്യമായ തിരിച്ചറിയല്‍ രേഖയും ഷോപ്പുകളില്‍ നല്‍കിയാണ് വില്‍പ്പന നടത്തിയത്. നാലോളം കേസുകളിലായി അഞ്ചിലധികം മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ












Click it and Unblock the Notifications